general

ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് ഹൈസ്കൂൾ പ്രവേശനോത്സവത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ ഉപഹാര വിതരണം

ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് ഹൈസ്കൂൾ പ്രവേശനോത്സവം മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ, ഡെൻസി ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ജഗു സാം അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ലോക്കൽ മാനേജർ, ബിഷപ്പ് സെക്രട്ടറി റവ. മാക്സിൻ ജോൺ മുഖ്യ പ്രഭാഷണം നടത്തി. പാലാ വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ആശാ മരിയ പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നയിച്ചു. നവാഗതർക്ക് ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ ഉപഹാരമായി നൽകുന്ന സ്കൂൾ ബാഗ്, കുട ,നോട്ട് ബുക്ക് ഇവയുടെ സമർപ്പണം Read More…

Accident

അജ്ഞാതവാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു

അജ്ഞാതവാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി സുരേന്ദ്രനെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10. 30 യോടെ വണ്ടൻ പതാൽ ഭാഗത്ത് വച്ചാണ് അപകടം. ഇടിച്ച വാഹനം നിർത്താതെ പോയതായി പറയപ്പെടുന്നു. സുരേന്ദ്രന് തലയ്ക്കാണ് പരുക്കേറ്റത്.

general

ഉത്സവാന്തരീക്ഷത്തിൽ പുതുവർഷത്തിലേക്കു പ്രവേശിച്ച് മണിയംകുന്ന് സ്കൂൾ

മണിയംകുന്ന് : രണ്ടു മാസത്തെ അവധിക്കു ശേഷം പുത്തനുടുപ്പും കുടയുമായി ആവേശത്തോടെ സ്കൂളിലെത്തിയ കുരുന്നുകളെ തൊപ്പിയണിയിച്ചും മിഠായിയും സമ്മാനവും നൽകി വരവേറ്റു. സ്കൂൾ തല ഉദ്ഘടനം പൂഞ്ഞാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ഗീത നോബിൾ നിർവഹിച്ചു. പി. റ്റി. എ പ്രസിഡന്റ്‌ ശ്രീ. ജോയി കിടങ്ങത്താഴെ അധ്യക്ഷ പ്രസംഗം നടത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പായസ വിതരണം നടത്തുകയും ചെയ്തു.

kottayam

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വേളൂർ സെന്റ് ജോൺ എൽ.പി.എസ്., പുളിനാക്കൽ സെന്റ് ജോൺ യു.പി.എസ്., കല്ലുപുരയ്ക്കൽ ഗവൺമെന്റ് എൽ.പി. എസ്, കല്ലുപുരയ്ക്കൽ ഗവൺമെന്റ് യു.പി.എസ്. എന്നീ സ്‌കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്‌കൂളുകൾക്കും നാളെ ( ജൂൺ 4) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

general

നാട്ട് മാവിൻ തൈയ്കൾ നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ വേറിട്ട പ്രവേശനോൽസവം

ചെമ്മലമറ്റം: അന്യംനിന്ന് പോകുന്ന വിവിധ ഇനം നാട്ട് മാവിൻ തൈകൾ നല്കി നവാഗതരെ വരവേറ്റ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പ്രവേശനോൽസവം ശ്രദ്ധയമായി. ഒന്നാം ക്ലാസ്സിൽ പ്രവേശനം ലഭിച്ച അമ്പത് വിദ്യാർത്ഥികൾക്കാണ് നാട്ട് മാവിൻ തൈകൾ നല്കിയത്. രണ്ട് മാസങ്ങൾക്ക് മുബ് വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച നാട്ട് മാവിൻതൈകളാണ് വിദ്യാർത്ഥികൾക്ക് നല്കിയത്. പൂഞ്ഞാർ MLA അഡ്വ സെബാസ്റ്റ്യൻകുളത്തുങ്കൽ, മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് വെള്ളുകുന്നേൽ, ഹെഡ് മാസ്റ്റർ സാബു മാത്യു, Read More…

pravithanam

ഉത്സവാന്തരീക്ഷത്തിൽ പുതുവർഷത്തിലേക്ക് പ്രവേശിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ

പ്രവിത്താനം: രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം ആവേശത്തോടെ സ്കൂളിലെത്തിയ വിദ്യാർഥികളെ മധുര പലഹാരങ്ങൾ നൽകിയും നവാഗതരായ വിദ്യാർത്ഥികളെ ഒപ്പം പ്രത്യേക സമ്മാനങ്ങളും നൽകി എതിരേറ്റ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. സ്കൂൾതല പ്രവേശനോത്സവം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ വിനോദ് ചെറിയാൻ വേരനാനി ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ പകർന്ന പഴമയുടെ സംസ്കാരത്തിന്റെ മാതൃകകൾ വിദ്യാർത്ഥികൾ പിന്തുടരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന നൂതന Read More…

general

പ്രവേശനോത്സവ ദിനത്തിൽ അക്ഷരദീപം തെളിച്ച് കൊഴുവനാൽ സ്കൂളിലെ വിദ്യാർത്ഥികൾ

കൊഴുവനാ: സെൻ്റ് ജോൺ NHSS കൊഴുവനാൽ 2024 സ്കൂൾ വർഷത്തിലെ പ്രവേശനോത്സവത്തിന് ഇന്ന് തിരിതെളിഞ്ഞു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ. സോണി തോമസ് സ്വാഗതം ആശംസിച്ചു. പി. റ്റി.എ. പ്രസിഡൻ്റ് ശ്രീ. ഷിബു പൂവക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലീലാമ്മ ബിജു, വൈസ് പ്രസിഡൻ്റ് ശ്രീ രാജേഷ് ബി. , വാർഡ് മെമ്പർ ശ്രീ. പി.സി. ജോസഫ്, MPTA പ്രസിഡൻ്റ് ശ്രീമതി ജെസി Read More…

general

എംവിഡിക്ക് പരിഹാസം; സഞ്ജു ടെക്കിക്കെതിരെ കേസ്

കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയിൽ ആലപ്പുഴ കലവൂർ സ്വദേശി സഞ്ജു.ടി.എസ് എന്ന സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിന് ആർടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പൊലീസ് കേസെടുക്കുന്നത്. ആർടിഒയെടുത്ത കേസ് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസീക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതിടതി നിർദേശ പ്രകാരമാണ് നടപടി. ഒപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷൻ നടപടി നേരിടേണ്ടി വരും. കാർ ഇന്നലെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ സഞ്ജു ടെക്കി ആർടിഒയുടെ ശിക്ഷ നടപടിയെ Read More…

kottayam

കോട്ടയം ഈസ്റ്റ് ബി.ആർ.സിയിൽ ഓട്ടിസം പാർക്ക് തുറന്നു

കോട്ടയം: സമഗ്രശിക്ഷാ കേരളം കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററി (ബി.ആർ.സി.)ലെ ഓട്ടിസം സെന്ററിനോടു ചേർന്നു ഓട്ടിസം പാർക്ക് തുറന്നു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഓട്ടിസം പാർക്കിന്റെ താക്കോൽ പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡ് ഡയറക്ടർ റെജി കെ. ജോസഫിൽ നിന്ന് ഏറ്റുവാങ്ങി. സ്‌കൂളിലേക്കു പോകുന്നതിനു പകരം പാർക്കിലേക്ക് എത്തുന്ന അനുഭവം കുട്ടികൾക്കു സൃഷ്ടിക്കാൻ പുതിയ സെന്ററിനു കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പാരഗൺ പോളിമർ ൈപ്രവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ. ഫണ്ടുപയോഗിച്ച് 55 ലക്ഷം രൂപ Read More…

obituary

മറ്റയ്ക്കാട് തെക്കേടത്ത് മറിയാമ്മ ദേവസ്യാ നിര്യാതയായി

ഈരാറ്റുപേട്ട : മറ്റയ്ക്കാട് തെക്കേടത്ത് മറിയാമ്മ ദേവസ്യാ  (97) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 4.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.