പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജുമോൾ ജോസഫ് വൃക്ഷത്തൈ നടുകയും, സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം , ക്വിസ് മത്സരം,വീട്ടിലൊരു മരം എന്നീ പരിപാടികളും നടത്തപ്പെട്ടു.
Month: July 2025
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വിപുലമായ പരിസ്ഥിതി ദിനാചരണം
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വിപുലമായ പരിസ്ഥതി ആചരണങ്ങൾ സംഘടിപ്പിച്ചു. കോളേജ് ഫുഡ് സയൻസ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷാ പോസ്റ്റർ പ്രദർശനവും ജൈവ കൃഷി വിത്തിടീൽ ചടങ്ങും സംഘടിപ്പിച്ചു. ബികോം വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ക്യാംപസ് ശുചികരണവും വൃക്ഷത്തൈ നടീലും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പൊളിറ്റിക്സ്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ ഔഷധ സസ്യ പരിചരണവും കാലാവസ്ഥ വ്യതിയാനത്തിലെ രാഷ്ട്രീയവും എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു. ബോട്ടണി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബോട്ടണി ഗാർഡൻസ്സിൽ വൃക്ഷ തൈ നടീലും Read More…
ഔഷധ സസ്യ വിപ്ലവത്തിനു തുടക്കം കുറിച്ച് വാകക്കാട് എൽ.പി സ്‌കൂൾ
വാകക്കാട് : ലോക പരിസ്ഥിതി ദിനത്തിൽ നൂറ്റിഅൻപതോളം കറ്റാർവാഴകൾ വിതരണം ചെയ്ത് ഔഷധ സസ്യ വിപ്ലവത്തിനൊരുങ്ങി വാകക്കാട് എൽ.പി.സ്‌കൂൾ. ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന ഈ കാലത്ത് ഔഷധ സസ്യങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായാണ് ഔഷധ സസ്യ വിതരണം നടത്തിയത്. പിടിഎ പ്രസിഡന്റ് ജോർജ്കുട്ടി അലക്സ് തൈ വിതരണം ഉദ്ഘാടനം ചെയ്തു. സി. ടെസിൻ ജോർജ് ബോധവത്കരണം നടത്തി. പരിസ്‌ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ നിർമ്മാണവും പ്രദർശനവും നടത്തുകയും ചെയ്തു.
പരിസ്ഥിതി ദിനം : വിവിധ പരിപാടികളുമായി വാകക്കാട് അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികൾ
മൂന്നിലവ്: വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വിദ്യാർത്ഥികൾ മൂന്നിലവിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണം ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിക പ്രവർത്തകനും ജൈവവൈവിധ്യ ഗവേഷകനുമായ പ്രൊഫ. ജോമി അഗസ്റ്റിൻ നിർവഹിച്ചു. റാലിയോട് അനുബന്ധിച്ച് നടത്തിയ ഫ്ലാഷ് മോബ് നാട്ടുകാരുടെ ശ്രദ്ധപിടിച്ചുപറ്റി. മൂന്നിലവ് വെയിറ്റ് ഷെഡിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ പുസ്തക വായനയിൽ നിരവധി പേർ പങ്കെടുത്തു. മൂന്നിലവ് ടൗണിനെ സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സ്വാശ്രയസംഘത്തിന് നേതൃത്വം നൽകുന്ന ജോർജുകുട്ടി കുരുവിള അമ്മയാനിക്കലിനെ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ഇസാഫ് ബാങ്ക് ഈരാറ്റുപേട്ടയും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും ഇസാഫ് ബാങ്ക് ഈരാറ്റുപേട്ടയും സംയുക്തമായി ജൂണ് 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് വൃക്ഷതൈ നടുകയും പ്രതിജ്ഞ ചൊല്ലികൊടുക്കകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിത്കുമാര്‍.ബി, മേഴ്സി മാത്യൂ, ഓമന ഗോപാലന്‍, അംഗങ്ങളായ ബിന്ദു സെബാസ്റ്റ്യന്‍, ഇസാഫ് ബാങ്ക് പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഈരാറ്റുപേട്ട പ്രദേശത്തെ വിവിധ സർക്കാർ ഓഫീസുകളിൽ വിദ്യാർത്ഥികൾ നേരിട്ട് എത്തി വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ശ്രീ അർഷദ് പി അഷ്റഫ് ശ്രീമതി. ലാസിമ വി എ എന്നിവർ നേതൃത്വം നൽകി.
ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്. ബസും ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ബസിന്റെ മുൻചക്രങ്ങൾക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. വാളകം സ്വദേശി ഒറ്റപ്ലാക്കൽ ജിബിൻ (18 ) ആണ് അപകടത്തിൽ മരിച്ചത്. കുറച്ചുനാളുകളായി മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
വേഴാങ്ങാനം സെൻ്റ്. ജോസഫ്സ് എൽ.പി. സ്കൂളിലെ പരിസ്ഥിതി ദിനാചരണം
വേഴാങ്ങാനം: ‘നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്ന സന്ദേശത്തിൽ ഊന്നി വേഴാങ്ങാനം സെൻ്റ്. ജോസഫ്സ് എൽ.പി. സ്കൂളിൽ 2024 ജൂൺ 05 ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. ദിനാചരണം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. സലിൻ പി. ആർ. ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിൻ്റെ ഇന്നത്തെ ആവശ്യകതയെ മുൻനിർത്തി കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വാർഡ് തലത്തിൽ നടത്തപ്പെട്ട ഫലവൃക്ഷതൈ നടീൽ യജ്ഞത്തിന് വേഴാങ്ങാനം സ്കൂൾ വേദിയായി. കുട്ടികൾ പ്രകൃതി സംരക്ഷണത്തിൻ്റെ Read More…
പരിസ്ഥിതി ദിനം ആചരിച്ചു
ഈരാറ്റുപേട്ട :ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. എസ്. എം.ഡി.സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ്സ് എസ്.ബീനാ മോൾ അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.
സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 560 രൂപ വർധിച്ച് സ്വർണവില വീണ്ടും 53,000 കടന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,660 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,540 രൂപയായി.വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് കുറഞ്ഞത്. ഒരു Read More…