obituary

പ്ലാശനാൽ ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി അമ്മയുടെയും മകൻ്റെയും വിയോഗവാർത്ത

പ്ലാശനാൽ: പ്രിയപ്പെട്ട അദ്ധ്യാപികയുടെയും ഏക മകൻ്റെയും വിയോഗവാർത്ത ഉൾക്കൊള്ളാനാവാതെ ഒരു ഗ്രാമം. പ്ലാശനാൽ നടയ്ക്കൽ ജോസ് സാറിൻ്റെ ഭാര്യയും റിട്ടയേർഡ് അദ്ധ്യാപികയുമായ മറിയക്കുട്ടി ടീച്ചറും മകൻ ജോമിയുമാണ് മണിക്കൂറുകൾക്കുള്ളിൽ നിത്യതയിലേയ്ക്ക് യാത്രയായത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടുകൂടിയാണ് മറിയക്കുട്ടി ടീച്ചറുടെ മരണവാർത്ത എത്തിയത്. ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം രാവിലെയായിരുന്നു ഏകമകൻ ജോമിയുടെ വിയോഗവും. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിൽ തുടരുകയായിരുന്ന മകൻ ജോമി ചൊവ്വാഴ്ച രാവിലെ 8 മണിയോടുകൂടിയാണ് നിത്യതയിലേക്ക് യാത്രയായത്. കളത്തൂക്കടവ് സെൻ്റ് Read More…

education

സർവകലാശാലകൾക്ക് വർഷത്തിൽ 2 തവണ പ്രവേശനം: നിർണായക നീക്കവുമായി യുജിസി

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വർഷത്തിൽ രണ്ടുതവണ പ്രവേശനം നടത്താൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യുജിസി) അനുമതി. പുതിയ നിർദേശം അനുസരിച്ച് അടുത്ത അക്കാദമിക് വർഷം മുതൽ ജനുവരി/ ഫെബ്രുവരി മാസങ്ങളിലും ജൂലൈ/ഓഗസ്റ്റ് മാസങ്ങളിലും റഗുലർ കോഴ്സുകളിൽ സർവകലാശാലകൾക്ക് പ്രവേശനം നടത്താം. രണ്ടുതവണയുള്ള പ്രവേശനം നിർബന്ധമല്ലെന്നും ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നും യുജിസി അറിയിച്ചു. നേരത്തേ ഓപ്പൺ കോഴ്സുകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും രണ്ടുതവണ പ്രവേശനമാകാമെന്ന് യുജിസി തീരുമാനിച്ചിരുന്നു.

Accident

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ എസ്. എൻ . പുരം സ്വദേശി സുരേഷ് കുമാറിനെ ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ പാമ്പാടി ടൗണിൽ വച്ചായിരുന്നു അപകടം.

general

പന്തീരാങ്കാവ് കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം; പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം. പരാതിക്കാരിയായ പെൺകുട്ടി പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി. പ്രതിഭാ​ഗത്തിനാണ് പെൺകുട്ടി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറ‍ഞ്ഞതനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും യുവതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയില്ലെന്ന് സത്യവാങ്മൂലം സമർ‌പ്പിച്ചത്. പ്രതിഭാഗം സ്വാധീനിച്ചിട്ടുണ്ടോ എന്ന് സംശയങ്ങൾ നിലനിൽക്കെയാണ് പ്രതിഭാഗത്തിന് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. പ്രതിഭാഗം അഭിഭാഷകൻ യുവതിയുടെ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. കേസ് റദ്ദാക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് വീഡിയോകളാണ് യുവതി സമൂഹമാധ്യമങ്ങളിൽ ഇന്നലെ Read More…

Accident

നടന്നു പോകുന്നതിനിടെ കാർ ഇടിച്ച് തമിഴ്നാട് സ്വദേശിക്ക് പരുക്ക്

പാലാ : നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു ​ഗുരുതര പരുക്കേറ്റ രാമപുരത്ത് താമസിക്കുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി റസൽ രാജിനെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ പൂവരണി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കോൺട്രാക്ടറായ റസൽ രാജ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.

general

ജോസ് കെ മാണി രാജ്യസഭാ സ്ഥാനാർത്ഥി

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പാർലമെൻററി പാർട്ടി യോഗം നിശ്ചയിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പാർലമെൻറിൽ ജോസ് കെ മാണി മതേതര നിലപാടുകൾക്കായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് സ്ഥാനാർത്ഥിത്വം. കർഷകർ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം പാർട്ടി തുടരുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടതു മുന്നണി നേതൃത്വവും മുഖ്യമന്ത്രിയും കേരള കോൺഗ്രസ് എം ന് നൽകിയ പരിഗണനയിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. Read More…

kottayam

കവചം പരീക്ഷണം: നാളെ പലയിടങ്ങളിലും സൈറൺ മുഴങ്ങും

കോട്ടയം: പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവച (KaWaCHaM) ത്തിന്റെ പ്രവർത്തന പരീക്ഷണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിൽ സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വ (ജൂൺ 11) നടക്കുമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. സംസ്ഥാനത്താകെ 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം വിവിധ സമയങ്ങളിലായി നടത്തുമെന്ന് കേരള ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതു തുടരും. കോട്ടയം ജില്ലയിൽ നാട്ടകം ഗവ. എച്ച്. എസ്/ വി.എച്ച്.എസ്.എസ്., പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം ഗവ. Read More…

general

ആരും ഉപദ്രവിച്ചിട്ടില്ല; പറഞ്ഞതെല്ലാം കള്ളം’: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മൊഴിമാറ്റി പരാതിക്കാരി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വധു പരാതിയിൽ നിന്ന് പിന്മാറി. ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞത് കളവാണെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം രംഗത്തിറങ്ങിയ ഘട്ടത്തിലാണ് യുവതിയുടെ മൊഴിമാറ്റം. സമൂഹമാധ്യമത്തിലാണ് യുവതി ക്ഷമാപണം നടത്തിക്കൊണ്ട് വീഡിയോ പങ്കുവച്ചത്. ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ യുവതി പറയുന്നത്. എന്നാൽ മകളെ കാണാനില്ലെന്നും മകളുള്ളത് രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണെന്നും പറഞ്ഞ യുവതിയുടെ അച്ഛൻ മകളെ ഭീഷണിപ്പെടുത്തി Read More…

obituary

കൊല്ലംപറമ്പിൽ സജി സേവ്യർ നിര്യാതനായി

അരുവിത്തുറ: കൊല്ലംപറമ്പിൽ പരേതനായ സേവ്യറിന്റെയും ഏലിക്കുട്ടിയുടെയും മകൻ സജി സേവ്യർ (59) അന്തരിച്ചു. സംസ്‌കാരം നാളെ 2.30ന്‌ അരുവിത്തുറ സെന്റ്‌ ജോർജ്‌ ഫൊറോനാ പള്ളിയിൽ. ഭാര്യ: കൂട്ടിക്കൽ കൊല്ലംപറമ്പിൽ സാലി. മക്കൾ: അഞ്‌ജു പ്രിൻസ്‌ (ഖത്തർ), അഡ്വ. അജിൻ കെ.സജി. മരുമകൻ: പ്രിൻസ്‌ (ഖത്തർ).

Accident

കാറുകൾ കൂട്ടിയിടിച്ച് അപകടം

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കൊഴുവനാൽ സ്വദേശി സിബിച്ചനെ (46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.30യോടെ കൊഴുവനാൽ ചേർപ്പുങ്കൽ റൂട്ടിൽ ഇളപ്പുങ്കൽ ജംക്ഷനു സമീപമായിരുന്നു അപകടം.