pala

ഗാന്ധി സ്ക്വയറിലും വെള്ളം കയറി

പാലാ: കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നു മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനിയിൽ സ്ഥാപിച്ച ഗാന്ധി സ്ക്വയറിലും വെള്ളം കയറി. ലോയേഴ്സ് ചേമ്പർ റൂട്ടിൽ മെയിൻ റോഡിൽ നിന്നും അമ്പതടി ഉള്ളിലേയ്ക്ക് മാറ്റി സ്ഥാപിച്ച ഗാന്ധിസ്ക്വയറിനു ചുറ്റും വെള്ളം കയറുകയായിരുന്നു. വിശാലമായ രീതിയിൽ നാലരയടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൻ്റെ നടകളിലും വെള്ളം കയറി. പ്രതിമയുടെ ഭാഗത്തേയ്ക്ക് വെള്ളം ഉയരാനുള്ള സാധ്യത കുറവാണെന്നും പ്ലാറ്റ്ഫോമിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും ഗാന്ധി സ്ക്വയറിൽ പരിശോധന നടത്തിയശേഷം ചെയർമാൻ Read More…

thalanad

കനത്ത മഴയിൽ തലനാട് ചൊവ്വൂരിൽ ഉരുൾപൊട്ടൽ

കനത്ത മഴയിൽ തലനാട് ഒന്നാം വാർഡ് ചൊവ്വൂരിൽ നാശം വിതച്ച് ഉരുൾപൊട്ടൽ ഉണ്ടായി. കൃഷി വ്യാപകമായി നശിച്ചു. പിണക്കാട്ട് കുട്ടിച്ചൻറെ ആടും ആട്ടിന് കൂടും ഉരുളിൽ ഒലിച്ചു പോയി. സി പി എം എൽ സി സെക്രട്ടറി രാജേന്ദ്രപ്രസാദ്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് സലിം യാക്കീരിയിൽ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും ജോസ് കെ മാണീ എം പി യുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹം തഹസീൽദാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

crime

10 വയസ്സുകാരിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകന് 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും

ഈരാറ്റുപേട്ട : 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകനായ മുണ്ടക്കയം വില്ലേജിൽ മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിടശ്ശേരിൽ മോഹനൻ. P. P (51) എന്നയാളെ 110 വർഷം തടവിനും 2.75 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 2.50 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ Read More…

kottayam

വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു; ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദ സഞ്ചാരമേഖലകളിൽ പ്രവേശനമില്ല

കോട്ടയം: കോട്ടയം ജില്ലയിൽ അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ഭരണകൂടം ജാഗ്രത നിർദ്ദേശം ശക്തമാക്കി. അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചതായി കളക്ടർ അറിയിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള Read More…

education

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. https://keralaresults.nic.in/dhsefy24spk13/swr_dhsefy.html വഴി റിസൾട്ട് അറിയാൻ സാധിക്കും. 4,14,159 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഈ വർഷം നേരത്തെ തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചത്. പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഇതിനു ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താൻ അവസരം നൽകും. Read More…

Health

നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. Read More…

pala

മഴവെള്ള പാച്ചിലിൽ നെല്ലിയാനി ബൈപാസിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു

പാലാ: പാലാ മേഖലയിൽ പെയ്തിറങ്ങിയ കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപാച്ചിലിൽ നെല്ലിയാനി ബൈപാസ് റോഡിൽ കിസാൻ കവലയ്ക്ക് സമീപം റോഡിൻ്റെ സംരക്ഷ ഭിത്തി ഇടിഞ്ഞ് അപകട സ്ഥിതിയിലായി. ടാർ ഭാഗം വരെ റോഡ് ഇടിഞ്ഞുതാണു. മററു ഇടറോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയാണ് വാഹനയാത്രക്കാർ കടന്നു പോകുന്നത്. നിരവധി അന്തർ സംസ്ഥാന വാഹനങ്ങളും ഇതുവഴി പ്രയോജനപ്പെടുത്തുന്നുണ്ട്. വാഹനതിരക്കേറിയ ഈ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്ന് അപകട സാദ്ധ്യത ഏറിയതിനാൽ അടിയന്തിരമായി സംരക്ഷണഭിത്തി നിർമ്മിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുവാൻ നടപടി Read More…

bharananganam

ഭരണങ്ങാനം വില്ലേജിൽ ഇടമറുകിൽ ഉരുൾപൊട്ടൽ; 7 വീടുകൾ തകർന്നു, ആളപായമില്ല

ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം Read More…

weather

മീനച്ചിലാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം : ജില്ലാ കളക്ടർ

അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പാലാ നഗരത്തിലും വെള്ളം കയറി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തലനാട് മണ്ണിടിച്ചിലിൽ 2 വീടുകൾ തകർന്നു.

pala

സെൻ്റ് തോമസ് കോളേജ് ജൂബിലിയാലോചന സമ്മേളനവും യാത്രയയപ്പും

പാലാ: സെൻ്റ് തോമസ് കോളജിന് സ്വയംഭരണം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും യു.ജി.സി നാക്ക് അക്രഡിറ്റേഷനിൽ ഉയർന്ന സ്ഥാനം നേടിക്കൊടുത്ത് അക്കാദമിക തലത്തിൽ ഉയരത്തിലെത്തിക്കുകയും പെൺകുട്ടികൾക്കു കൂടി ഡിഗ്രി പഠനത്തിൻ്റെ വാതായനങ്ങൾ തുറന്നിടുകയും ചെയ്ത പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജയിംസ് ജോൺ മംഗലത്തിനും റിട്ടയർ ചെയ്യുന്ന അധ്യാപകർ, അനധ്യാപകർ എന്നിവർക്കും കോളജ് അലുമ് നൈ അസോസിയേഷൻ മെയ് 29 (ബുധൻ) 3 മണിക്ക് യാത്രയയപ്പ് നൽകുന്നതാണ്. സെൻ്റ് ജോസഫ്സ് ഹാളിലാണ് യോഗം നടക്കുന്നത്. സമ്മേളനത്തിൽ പ്രസിഡൻ്റ് ഡിജോ കാപ്പൻ Read More…