ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ആരോപിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ വാദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ വാദം Read More…
Month: August 2025
പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി
സംസ്ഥാനത്തെ ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 6 വരെ അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എൻസിസി, എൻഎസ്എസ് എന്നിവയുടെ പകൽസമയത്തെ പരിശീലനം, പരേഡ്, ഡ്രിൽ തുടങ്ങിയവ ഒഴിവാക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നേരത്തെ മുൻനിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പുണ്ട്.
പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലെ വിഗ്രഹഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ സ്വീകരണം നൽകി
പൂഞ്ഞാർ: പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ മഹോത്സവത്തോട് അനുബന്ധിച്ച് ശ്രീനാരായണവിഗ്രഹഘോഷയാത്രയ്ക്ക് ഭക്തി നിർഭരമായ സ്വീകരണം നൽകി. 30 ന് ശിവഗിരിയിലെ ഗുരുദേവ സന്നിധിയിൽ നിന്നുമാണ് ദേവവിഗ്ര ഹങ്ങളും സ്വർണ്ണ വേലും ഒപ്പം ദിവ്യജ്യോതിയും ഘോഷയാത്രയായി പൂഞ്ഞാറിലേയ്ക്ക് പുറപ്പെത്. നാഗമ്പടം മഹാദേവക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹഘോഷ യാത്ര അവിടെ വിശ്രമിച്ചതിനുശേഷം രാവിലെ പൂഞ്ഞാറിലേക്ക് പുറപ്പെട്ട ഘോഷയാമയ്ക്ക് വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്ന സ്വീകരണങ്ങളേറ്റുവാങ്ങി ഉച്ചയോടുകൂടി ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്രസന്നിധിയിലെത്തിച്ചേർന്നു. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിനുശേഷം ഘോഷയാത്ര പൂഞ്ഞാറിൽ വൈകിട്ട് 6.00 Read More…
ലയണൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയ്ക്ക് അവാർഡ്
പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318 B യുടെ പത്തു ക്ലബ്ബുകൾ ഉൾപ്പെട്ട റീജിയൻ10 ൻറ റീജിയൻ കോൺഫ്രൻസിനോടനുബന്ധിച്ച് ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയ്ക്ക് ലഭിച്ചു. പാലാ നെല്ലിയാനി ലയൺസ് ക്ലബിൽ നടന്ന മീറ്റിംഗിൽ റീജിയൻ ചെയർപേഴ്സൺ ശ്രീ.മജു പുളിക്കലിൻറ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ കോശിയിൽ നിന്നും അരുവിത്തുറ ലയൺസ് ക്ലബ് മുൻ പ്രസിഡന്റും ഇപ്പോൾ ജില്ലാ ചീഫ് കോഡിനേറ്ററുമായ സിബി മാത്യു Read More…
സ്വാശ്രയ കോളേജിലെ ഫീസ് വർദ്ധിപ്പിക്കണം
കാത്തലിക് അസോസിയേഷൻ കേരളത്തിലെ സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ നിലവിള്ള ഫീസ് 2013ൽ നിശ്ചയിച്ചതാണ്. കഴിഞ്ഞ പത്തു വർഷമായി ഫീസ് വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ ഗവണ്മെന്റ് യൂണിവേഴ്സിറ്റി തലങ്ങളിൽ എല്ലാവർഷവും 5% വർദ്ധനവ് ഫീസിനങ്ങളിൽ ഉണ്ട്. ഈ സ്വാതന്ത്ര്യം സ്വാശ്രയകോളേജുകളിലും അനുവദിക്കേണ്ടതാണ്. ഈ അക്കാദമികവർഷം സ്വാശ്രയ ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിലെ ട്യൂഷൻ ഫീസ് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന്കേരള കാത്തലിക് അൺ എയിഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേഷൻ ഗവണ്മെന്റനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് റവ. ഡോ. Read More…
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്
ചേർപ്പുങ്കൽ :ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രികരായ പാളയം സ്വദേശികൾ ജോളി ( 53) മകൻ ജിൻസ് ( 22) സ്കൂട്ടറിനു പിന്നിൽ യാത്ര ചെയ്തിരുന്ന ചേർപ്പുങ്കൽ സ്വദേശി അജിൻ ജിനു ( 16) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ ചേർപ്പുങ്കൽ -കൊഴുവനാൽ റൂട്ടിൽ ചേർപ്പുങ്കൽ പള്ളി ജംഗ്ഷനു സമീപമായിരുന്നു അപകടം.
43- മത് നാഷണൽ മാസ്റ്റേഴ്സ് മീറ്റ്; മുണ്ടക്കയം സ്വദേശി പി.കെ പ്രസാദിന് സിൽവർ മെഡൽ
മുണ്ടക്കയം :മലമുകളിൽ നിന്നും ഓടി കയറിയ പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയം പുലികുന്നു സ്വദേശി പ്രസാദ് മുംബൈയിൽ വെച്ച് നടന്ന നാൽപ്പത്തി മൂന്നാമത് – നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടയം മുണ്ടക്കയം പുലിക്കുന്ന് സ്വദേശി പി.കെ പ്രസാദിന് 800 മീറ്ററിൽ ബ്രോൺസ് മെഡലും, 1500 മീറ്ററിൽ സിൽവർ മെഡലും നേടി നാടിൻ്റെ അഭിമാനമായി മാറി. കുട്ടിക്കാനം മരിയൻ കോളേജിലെ താത്ക്കാലിക ജീവനക്കാരനാണ് പ്രസാദ്. ഭാര്യ ജയമോൾ പ്രസാദ്, മക്കൾ ആതിര, അർച്ചന, Read More…
ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം ബീച്ചിലെ ഗ്രൗണ്ടിൽ ഇന്ന് വൈകീട്ടോടെ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് മരിച്ചത്. ഗ്രൗണ്ടിൽ വീണ ഷമീറിനെ ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മുതൽ വൈക്കം ബീച്ചിൽ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്.
എഐടിയുസിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു
ഈരാറ്റുപേട്ട: എഐടിയുസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ വർണ്ണാഭമായ മെയ്ദിന റാലി നടന്നു. ഈരാറ്റുപേട്ട ടൗൺ ചുറ്റിയുള്ള റാലിയിൽ നിലക്കാവടികളും, ഗരുഡൻ പറവയും, റോളർ സ്കേറ്റിങ്ങും, മുത്തുക്കുടകളും അലങ്കരിച്ച ട്രാക്ടറും നെറ്റിപ്പട്ടം ചാർത്തിയ ഓട്ടോറിക്ഷകളും രക്ത പതാകകൾ ഏന്തി അണി നിരന്ന പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി മാറി. റാലി സമാപിച്ചുകൊണ്ട് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി സഖാവ് അഡ്വക്കേറ്റ് വി ബി ബിനു ഉദ്ഘാടനം ചെയ്തു. 1886ൽ ചിക്കാഗോ തെരുവീഥികളിൽ Read More…
ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധം: ഡ്രൈവിങ് സ്കൂളുകൾ നാളെ മുതൽ പണിമുടക്കിലേക്ക്
ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ബഹിഷ്കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് മുന്നറിയിപ്പ്. നാളെ മുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചു. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. മറ്റു സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത Read More…