കോട്ടയം: ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സ്ഥാപനത്തില്‍ ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. ഈരാറ്റുപേട്ട മെട്രോ തീയറ്ററിനും പോലീസ് സ്റ്റേഷനും സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. പഴയ ഉരുപ്പടികള്‍ വില്‍ക്കുന്ന പാലയംപറമ്പില്‍ ജാഫറിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാഠിന്യത്തില്‍ സമീപത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
Month: July 2025
അഡ്വ.കെ ഫ്രാൻസിസ് ജോർജിന് ചാണ്ടി ഉമ്മനെക്കാളും കൂടുതൽ ഭൂരിപക്ഷം നൽകണം: മറിയാമ്മ ഉമ്മൻ
കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ ചാണ്ടി ഉമ്മൻ എം എൽ എയെക്കാളും കൂടുതൽ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ. കൂരോപ്പട മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയാമ്മ ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ പകരക്കാരിയായിട്ടാണ് ഈ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത് .അദ്ദേഹം സൃഷ്ടിച്ച ശൂന്യത എല്ലാവരുടെയും ഉള്ളിലുണ്ട്. നാട്ടുകാർക്ക് ജൂനിയർ ഉമ്മൻ ചാണ്ടിയെ തന്നിട്ടാണ് അദ്ദേഹം Read More…
കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റി നവകേരളാ സദസിൽ നൽകിയ പരാതിയിൻമേൽ ജിയോളജി – വിജിലൻസ് സംയുക്ത പരിശോധന നടത്തി
കടുത്തുരുത്തി : കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റി മുൻ ഭരണസമതിയുടെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ചും , കോടിക്കണക്കിന് രൂപയുടെ കരിങ്കൽ ഖനനത്തെ കുറിച്ചും ജിയോളജി- വിജിലൻസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. നവകേരള സദസിൽ സമര സമതി ചെയർമാനും, ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജ മണ്ടലം പ്രസിഡന്റും, എൽ.ഡി. എഫ് പഞ്ചായത്ത് കൺവീനറും മായ സന്തോഷ് കുഴിവേലിയുടെ നേത്യത്തിൽ സംഘത്തിൽ പണം നിക്ഷേപിച്ചവരും, റബർ പാൽ കൊടുത്തിട്ട് പണം കിട്ടാത്തവരും, ജീവനക്കാരും ചേർന്ന് നിവേദനം നൽകിയതിനെ തുടർന്ന് Read More…
കെ.എം മാണിയുടെ സ്മരണകളിൽ നിറഞ്ഞ് തോമസ് ചാഴികാടന് ഉജ്ജ്വല വരവേൽപ്പ്
പാലാ: ജനപ്രതിനിധിയെന്ന നിലയിൽ റിക്കാർഡുകളുടെ തമ്പുരാനായ കെ.എം മാണിയുടെ സ്മരണകളിരമ്പിയാർത്ത് തോമസ് ചാഴികാടന് പാലാ മണ്ഡലത്തിൽ ഉജ്ജ്വല വരവേൽപ്പ്. കത്തീഡ്രൽ സെന്റ് തോമസ് പള്ളി സിമിത്തേരിയിലെ കെ.എം മാണിയുടെ കബറിടത്തിങ്കലെത്തി പ്രാർത്ഥനകൾ നടത്തിയാണ് തോമസ് ചാഴികാടൻ മണ്ഡല പര്യടനത്ത് തുടക്കമിട്ടത്. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപിയ്‌ക്കൊപ്പം പര്യടനത്തിന്റെ ആരംഭവേദിയായ കൊല്ലപ്പള്ളിയിലെത്തുമ്പോൾ ആയിരങ്ങളാണ് കാത്തിരുന്നത്. സ്ഥാനാർത്ഥിയെ ജയ് വിളികളും മുദ്രാവാക്യവുമായി പ്രവർത്തകർ വരവേറ്റു. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം Read More…
ലയൺസ് ഡിസ്ട്രിക്ട് 318ബി പാല ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സംഭാവനയായി നൽകിയ വാട്ടർപ്യുരിഫയർ ഉദ്ഘാടനം ചെയ്തു
പാലാ: ലയൺസ് ഡിസ്ട്രിക്ട് 318ബി പാല ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സംഭാവനയായി നൽകിയ വാട്ടർ പ്യുരിഫയറിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ഡോക്ടർ അനിത വർഗീസ് ചീഫ് മെഡിക്കൽ ഓഫീസർക്ക് നൽകി നിർവഹിച്ചു. ഡോക്ടർമാരായ ബിന്ദു എം, ദീപാ വി, ബിനോജ് കെ ജോസ്, മുൾട്ടിപ്പിൽ കൗൺസിൽ ട്രഷറർ ഡോക്ടർ സണ്ണി വി സക്കറിയ, മുൻസിപ്പൽ കൗൺസിൽ ആന്റോ ജോസ് പടിഞ്ഞാറേക്കര, Ln എബ്രഹാം പാലക്കുടി, Ln ജോർജുകുട്ടി ആനിത്തോട്ടം, Ln കുട്ടിച്ചൻ കുന്നത്തേട്ട്,Ln ബി Read More…
തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു; വ്യാപക പ്രതിഷേധം, കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം നല്‍കുമെന്ന് കളക്ടര്‍
എരുമേലി: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. കൃഷികള്‍ നശിപ്പിക്കുന്ന കാട്ടാനയെ ഓടിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജു (50) വിനെ ആന കൊന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് ആന കൃഷികള്‍ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിന് പുറത്തിറങ്ങി അതിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വീടിന് 50 മീറ്റര്‍ അകലെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുലാപ്പള്ളി Read More…