kottayam

അഡ്വ.കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു

കോട്ടയം : കോട്ടയത്തിൻ്റെ കോട്ട കാക്കുവാൻ യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ആയിരക്കണക്കിന് പ്രവർത്തകരുടെ ആർപ്പുവിളികളെ സാക്ഷിയാക്കി യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്നും യാത്ര തിരിച്ച സ്ഥാനാർഥി യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് Read More…

pala

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്നേഹവീട് പദ്ധതിക്കു തുടക്കമായി

പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികൾ തുക സമാഹരിച്ചു. ഈസ്റ്ററിനോടനുബന്ധിച്ചാണ് കനേഡിയൻ മലയാളികൾ സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്പിൽ, വിനയ്കുമാർ പാലാ എന്നിവർ പങ്കെടുത്തു. തുടർന്നു ലഭ്യമായ തുക ഗുണഭോക്താവിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കൈമാറി.

pala

പാലാ: സെൻറ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷണിൽ യുവജന ശാക്തീകരണ പരിപാടി നടത്തി

പാലാ: ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരും പാലാ സെൻറ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ കോളജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ സണ്ണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ.ഓഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. മാഞ്ഞൂർ ലയൺസ് ക്ലബ് പ്രസിഡന്റ് നിഖിൽ ഷാജുവും ക്യാമ്പ് ഓഫീസർ ബിന്ദു ജോസഫും ആശംസകൾ അർപ്പിച്ചു. നാഷണൽ ട്രെയിനർ എസ്.രാധാകൃഷ്ണൻ ക്ലാസ് Read More…

kottayam

തോമസ് ചാഴികാടൻ എംപിയുടെ ഇടപെടൽ; വൈദീകർക്കും സന്യസ്തർക്കും തെരഞ്ഞെടുപ്പ് ജോലിയിൽ ഇളവ്

കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു. വൈദീകരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും വൈദീകരെയും കന്യാസ്ത്രീകളെയും ഒഴിവാക്കിയ നടപടി കമ്മീഷൻ പിൻവലിച്ചിരുന്നു. ഇതിനെതിരെ തോമസ് ചാഴികാടൻ എം പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ഇവർക്ക് ഇളവു നൽകണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷൻ ഇപ്പോൾ അംഗീകരിച്ചത്.

poonjar

സ്ഥാനാർത്ഥി സ്വീകരണം കൊച്ചു കലാകാരിയുടെ നൃത്തം കൊണ്ട് ശ്രദ്ധേയമായി

പൂഞ്ഞാർ: പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം തോമസ് ഐസക്കിന് കുന്നോന്നിയിൽ വ്യത്യസ്തമായ സ്വീകരണം നൽകി ശ്രദ്ധേയമായി. കൊച്ചു കലാകാരി അനാമിക മോഹൻദാസ് നൃത്തം ചെയ്ത് സ്ഥാർത്ഥിയെ വരവേറ്റത്. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന മുഖാമുഖം പരിപാടിയിലും, കുടുംബയോഗത്തിലും പങ്കെടുത്ത നൃത്തത്തെ അതിയായി സ്നേഹിക്കുന്ന അനാമികയുടെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ നടന്ന പൊതു പര്യടനം രാവിലെ 9 ന് പൂഞ്ഞാർ ടൗണിൽ നിന്നും വിവിധ സ്വീകരണത്തിന് ശേഷം Read More…

obituary

കച്ചുരുത്തിൽ കെ എ സൈമൺ നിര്യാതനായി

മേലുകാവ് :കച്ചുരുത്തിൽ കെ എ സൈമൺ (67) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അന്നമ്മ. മക്കൾ: സോഫിയ, സോണിയ സോമിയ. മരുമക്കൾ: ബിജു, അനീഷ്‌.

kottayam

ജനമനസ്സുകൾ കീഴടക്കി യു ഡി എഫ് റോഡ് ഷോ; വൈക്കം, പിറവം മണ്ഡലങ്ങളിൽ ആവേശോജ്ജ്വല സ്വീകരണം

കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ക്രമീകരിച്ചിരിക്കുന്ന റോഡ് ഷോയ്ക്ക് വൈക്കം മണ്ഡലത്തിൽ തുടക്കം കുറിച്ചു. നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കല്ലറ പുത്തൻ പള്ളി കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ കല്ലറ ,പെരുംതുരുത്ത്, മറ്റം, ഇടയാഴം, ഹോസ്പിറ്റൽ ജംഗ്ഷൻ, ബണ്ട് റോഡ് ജംഗ്ഷൻ ,അച്ചിനകം വഴി അംബിക മാർക്കറ്റ് ജംഗ്ഷനിലെത്തുമ്പോൾ വേനൽച്ചൂടിനെ Read More…

poonjar

മലയോരത്തിന്റെ സ്നേഹവായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്ക്

പൂഞ്ഞാർ : ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതു പര്യടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പുസ്തകം നൽകി ഉദ്‌ഘാടനം ചെയ്തു. ചുട്ട് പൊള്ളുന്ന ചൂടിനുംമേലെയായിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലെയും ആവേശം. കൊന്നപൂക്കൾ വിതറിയും താളമേളമൊരുക്കിയും ഉത്സവംപോലെ ജനം സ്ഥാനാർഥിക്കൊപ്പം അണി ചേർന്നു. സ്ഥാനാർഥിയെ നേരിട്ട് കാണാനും പരിചയം പുതുക്കാനും ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തുന്നത് രാഷ്‌ടിയഭേദമില്ലാതെ വൻ ജനാവലി. ബാൻഡ് മേളവും മുത്തുക്കുടയും പൂക്കുടയും Read More…

pala

പാലാ നഗരസഭ ഒന്നാമത്

പാലാ: 2023-24 വർഷത്തെ വാർഷിക പദ്ധതി നിർവ്വഹണത്തിൽ മുനിസിപ്പൽ തലത്തിൽ കോട്ടയം ജില്ലയിൽ പാലാ നഗരസഭ ഒന്നാമതെത്തി. നഗരസഭാ കൗൺസിലേഴ്സിൻ്റെയും ജീവനക്കാരുടെയും ആത്മാർത്ഥതയുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെയും ഫലമാണ് ഇതിൻ്റെ പിന്നിലെന്ന് ചെയർമാൻ ഷാജു തുരുത്തൻ, വികസന സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് എന്നിവർ പറഞ്ഞു. ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ചെയർമാൻ അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കാണക്കാരിയും ഗ്രാമ പഞ്ചായത്ത് തലത്തിൽ കടുത്തുരുത്തിയും ഒന്നാമതെത്തി.

general

കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന് പുതിയ നേതൃത്വം

സീറോ മലബാർ സഭയുടെ കുവൈറ്റിലെ വിവിധ രൂപത പ്രവാസി അപ്പസ്തോലൈറ്റ് കളുടെ സംയുക്ത കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രസിഡന്റായി മരീനാ ജോസഫ് ചിറയിൽ തെങ്ങുംപള്ളി (ചങ്ങനാശ്ശേരി) ജനറൽ സെക്രട്ടറിയായി റോയി ചെറിയാൻ കണിചേരിൽ (ചങ്ങനാശ്ശേരി) ട്രഷററായി അനൂപ് ജോസ് ചേന്നാട്ട് (കാഞ്ഞിരപ്പള്ളി) സ്ഥാനമേറ്റു. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഒരു വനിത ഒരു കത്തോലിക്കാ അല്മായ സംഘടനയുടെ തലപ്പത്തേക്ക് വരുന്നത്. അഞ്ച് പെൺകുട്ടികളുടെ മാതാവായ മരീന ജോസഫ് കുവൈറ്റിലെ ദേവാലയത്തിലെ വിശ്വാസ പരിശീലനം അധ്യാപികയായും ലിറ്റർജിക്കൽ ക്വയർ Read More…