erumely

കോവിഡ് കാലത്ത് മങ്ങിപ്പോയ ടൂറിസം സാധ്യതകള്‍ക്ക് ചിറകുമുളപ്പിച്ച് കെ.എസ്.ആർ.ടി.സി വിനോദസഞ്ചാര യാത്രകൾ

എരുമേലി:എരുമേലി കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ആദ്യ വിനോദയാത്രക്ക് മികച്ച പ്രതികരണം. 46 മുതിർന്നവരും അഞ്ച് കുട്ടി കളുമടങ്ങുന്ന സംഘമാണ് യാത്രയിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചയോടെ ഉല്ലാസയാത്ര പുറപ്പെട്ട സംഘം കല്ലാർകുട്ടി ഡാം, എസ്.എൻ പുരം വെള്ളച്ചാട്ടം, പൊൻമുടി ഡാം, കണ്ണിമാലി വ്യൂ പോയന്റ്, പൂപ്പാറ, ചതുരംഗപ്പാറ പ്രദേശങ്ങളിലെ പ്രകൃതിഭംഗി ആസ്വദിച്ച് മൂന്നാർ ഗ്യാപ് റോഡിലൂടെ സംഘം തിരികത്തി. ഡ്രൈവർ വി. ബാബുവാണ് യാത്രക്കാർക്ക് പ്രകൃതി ഭംഗികൾ ആസ്വദിക്കും വിധം ആന വണ്ടിയുടെ വളയം തിരിച്ചത്. ടൂർ Read More…

obituary

കുമാരി ടെയ്ലേഴ്‌സ് ഉടമ മേരി കുര്യൻ നിര്യാതയായി

കുമാരി ടെയ്ലേഴ്‌സ് ഉടമയും പാലാ സെന്റ് തോമസ് പ്രസ്സ് മുൻ ഫോർമാൻ പരേതനായ റ്റി റ്റി കുര്യന്റെ ഭാര്യയുമായ മേരി കുര്യൻ (84) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ മെയ് 2 (വ്യാഴാഴ്ച) രാവിലെ 9.30 നു മുത്തോലി വെള്ളിയെപ്പള്ളിയിൽ ഉള്ള വസതിയിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത കുമ്മണ്ണൂർ ചെമ്പകശ്ശേരിലായ മേലേട്ട് കുടുംബാംഗമാണ്. മക്കൾ: തോമസ് (കുഞ്ഞ്, കുമാരി ടെയ്ലേഴ്‌സ് കുറവിലങ്ങാട്), മാത്യുകുട്ടി (ഇറ്റലി ), ആൻസി തോമസ്,റോസിലി ബെന്നി (കുമാരി ടെയ്ലേഴ്‌സ് തൊടുപുഴ),ജോസ് Read More…

kottayam

നിരാലംബരോട് സമൂഹം കരുണ കാണിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: നിരാലംബരോട് കരുണ കാണിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. നിരാലംബരായ വൃദ്ധജനങ്ങൾക്കു സൗജന്യമായി അഭയമരുളുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ കെട്ടിട സമുച്ചയ ഉദ്ഘാടന ചടങ്ങിൽ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിനു സമീപം മൂന്നു നിലകളിലായി നിർമ്മിച്ച സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ കെട്ടിട സമുച്ചയം സാമൂഹ്യ പ്രവർത്തകരും ഒമാൻ ഗ്ലോബൽ ഗ്രൂപ്പ് ഡയറക്ടർമാരുമായ ടി കെ വിജയനും ഗീതാ വിജയനും ചേർന്നു നിർവ്വഹിച്ചു. നിഷ സ്നേഹക്കൂടിൻ്റെ Read More…

Main News

ഉഷ്ണതരംഗം: സ്വയംപ്രതിരോധം പ്രധാനം, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ Read More…

weather

പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് ;2 ജില്ലകളിൽ യെല്ലോ അലർട്ട്

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ 2024 ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 29 ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ Read More…

Accident

സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഒരാൾക്ക് പരുക്ക്

അമ്പാറ: സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഖാനെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറ ഭാ​ഗത്തു വച്ചു ഞായറാഴ്ച രാത്രി 11.30യോടെയായിരുന്നു അപകടം.

Accident

ജോലിക്കിടെ ജാക്കി തെന്നി കാർ തലയിലേക്ക് വീണു; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിന്റെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലക്ക് ​ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

general

ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കും. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തി. ഇത് പ്രതിസന്ധിയാണ് എന്നും അദ്ദേഹം പറഞ്ഞു. ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവർക്കുള്ള ധനസഹായം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. വരുന്ന ക്യാബിനറ്റിൽ ചർച്ച ചെയ്യും എന്നും മന്ത്രി പറഞ്ഞു.

general

സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക് ശേഷമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 480 രൂപ വർധിച്ചിരുന്നു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 53240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6655 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5555 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 Read More…

general

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിർദേശത്തെത്തുടർന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇത് സംബന്ധിച്ച് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുന്നതാണ്. അതേസമയം, സംസ്ഥാനത്തെ Read More…