കാഞ്ഞിരമറ്റം: കക്ഷി രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറം നാടിന്റെ പൊതുവായ നന്മയ്ക്കും വികസനത്തിനുമായി ഫണ്ട് വിനിയോഗം ഫലപ്രദമായി നടപ്പിലാക്കിയ എം പിമാരിൽ ഒന്നാമൻ എന്ന നിലയിൽ തോമസ് ചാഴികാടിനുള്ള പൊതു സ്വീകാര്യത വർദ്ധിച്ച ഭൂരിപക്ഷത്തിനു കാരണമാകുമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് കാഞ്ഞിരമറ്റം വാർഡ് ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടോമി ഈരൂരിക്കൽ അദ്ധ്യക്ഷതവഹിച്ചു. മാത്തുക്കുട്ടി ഞായർകുളം, കെ.വി.കുര്യൻ, ഡാന്റീസ് കൂനാനിക്കൽ , ജയ്മോൻ പുത്തൻ പുരയ്ക്കൽ, എം.എ Read More…
Month: July 2025
സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി
ചേർപ്പുങ്കൽ : ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് എൻ എസ് എസ് യൂണിറ്റിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ എൻ എസ് എസ് വോളന്റിയേഴ്സ് കെഴുവംകുളത്ത് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ്, ഗുണഭോക്താക്കളായ കുടുംബം എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു. ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ Read More…
സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റി അംഗം നമ്പുടാകത്ത് എൻ സി ജോപ്പച്ചൻ നിര്യാതനായി
അമ്പാറനിരപ്പേൽ : സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റി അംഗം അമ്പരനിരപ്പേൽ നമ്പുടാകത്ത് എൻ സി ജോപ്പച്ചൻ (64) അന്തരിച്ചു. സംസ്‍കാരം ശനി (30.0.24) രാവിലെ 10.30 ന് അമ്പരനിരപ്പേൽ സെന്റ് ജോൺസ് പള്ളിയിൽ. മൃതദേഹം വെള്ളിയാഴ്ച്ച (29.3.24) 4 മണിക്ക് വീട്ടിലെത്തിക്കും. ഭാര്യ : ലാലി കിഴപ്പറയാർ ഇഴേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : അനു, അനീറ്റ്, അരുൺ. മരുമകൻ : ടോണി പീറ്റർ( പുത്തൻ പുരയ്‌ക്കൽ, ചേർത്തല).
അടുക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഡോക്യുഫിക്ഷൻ പ്രകാശനം നടത്തി
അടുക്കം: 75-ാം വാർഷികത്തിൻ്റെ നിറവിൽ നിൽക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ വിദ്യാർത്ഥിനിയായ തങ്കമ്മ ഭാസ്കരനെ ആദരിച്ചുകൊണ്ട് നിർമ്മിച്ച ഡോക്യൂഫിക്ഷന്റെ പ്രദർശന ഉദ്ഘാടനം സാമൂഹ്യ പ്രവർത്തക നിഷ ജോസ്.കെ. മാണി നിർവഹിച്ചു. റോൾ നമ്പർ 1 – തങ്കമ്മ ഇന്ന് പേരിട്ട ഡോക്യു ഫിക്ഷൻ വനിതാ ദിനത്തോടനുബന്ധിച്ചാണ് തയ്യാറാക്കിയത്വനിതാ ദിനത്തോടനുബന്ധിച്ച് ആണ് തയ്യാറാക്കിയത്. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഡോക്യൂ ഫിക്ഷന്റെ നിർമ്മാണത്തിൽ പങ്കെടുത്തവരേയും, അഭിനേതാക്കളേയും ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്. ഡോ. ഷംല. യു, പിടിഎ Read More…
ദീപം തെളിയിച്ച് സ്വീപ് ബോധവൽക്കരണം
പാലാ: വോട്ടവകാശത്തിന്റെ പ്രാധാന്യത്തിന്റെ ബോധവൽക്കരണത്തിനായി ദീപം തെളിയിച്ച് വിദ്യാർഥികൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചഭൂതങ്ങളെ ആസ്പദമാക്കി പാലാ സെന്റ് തോമസ് കോളജ് മൈതാനത്ത് ഒരുക്കിയ അഗ്നി ഈവന്റിലാണ് ദീപം തെളിയിച്ചത്. ജില്ലയിൽ വോട്ടെടുപ്പിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ ( സ്വീപ്) ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പാലാ സെന്റ്. തോമസ് കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ. ഡേവിഡ് സേവിയർ പരിപാടി ഉദ്ഘാടനം ചെയ്തു. മീനച്ചിൽ തഹസിൽദാർ രഞ്ജിത്ത് ജോർജ് Read More…
വിജയം ഉറപ്പാക്കി യു ഡി എഫ് തേരോട്ടം; ആവേശമുണർത്തി മണ്ഡലം കൺവൻഷനുകൾ
മണ്ഡലം കൺവൻഷനുകൾ പുരോഗമിക്കുമ്പോൾ വിജയം ഉറപ്പാക്കി ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ് പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്. രാവിലെ പാലായിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച സ്ഥാനാർഥി ,സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്സ്, സി എം എസ് കോളേജ് എന്നിവിടങ്ങളിലെ ഹോളി ആഘോഷ പരിപാടികളിൽ പങ്കെടുത്തു. ജാതിയുടെയും മതത്തിൻ്റെയും പേരിൽ രാജ്യത്തുടനീളം അരങ്ങേറുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർഥി സമൂഹമുൾപ്പെടുന്ന വോട്ടർമ്മാർ കരുതലോടെ നീങ്ങണമെന്ന് സ്ഥാനാർഥി ആഹ്വാനം ചെയ്തു. തുടർന്ന് ഏറ്റുമാനൂർ Read More…
നാഗമ്പടത്ത് സ്‌കൂട്ടർ കണ്ടെയ്നർ ലോറിക്കടിയില്‍പെട്ട് വീട്ടമ്മ മരിച്ചു
കോട്ടയം: കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത സ്ത്രീക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയിൽ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം നടന്നത്. ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്ന വഴിയാണ് ബിനോയും പ്രിയ ബിനോയും അപകടത്തിൽ പെട്ടത്. ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ബിനോയിയുടെ പിറന്നാൾ ദിനമായതിനാൽ ഇരുവരും ചേർന്ന് സമ്മാനം വാങ്ങാനായി കോട്ടയം Read More…
സൗഹൃദങ്ങള്‍ പുതുക്കി തോമസ് ചാഴികാടന്‍
പാലാ: നിയോജക മണ്ഡലത്തിലെ സൗഹൃദങ്ങള്‍ പുതുക്കി കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ പാലാ നിയോജക മണ്ഡലത്തിലായിരുന്നു തോമസ് ചാഴികാടന്റെ സൗഹൃദ സന്ദര്‍ശനം. പത്തുമണിയോടെ കൊട്ടാരമറ്റം ജംഗ്ഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പിന്നാലെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും എത്തി. പിന്നീട് ഇരുവരും ചേര്‍ന്ന് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും ബസ്റ്റാന്‍ഡിലും എത്തി വോട്ടഭ്യര്‍ഭ്യത്ഥിച്ചു. പാലാ താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി, Read More…
മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ നിയമ ബോധവൽക്കരണ സെമിനാർ നടത്തി
മേലുകാവ് : ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ഹെൻറി ബേക്കർ കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി നിയമ ബോധവൽക്കരണ പരിപാടി നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആഷ്‌ലി മെറീന മാത്യു സ്വാഗതമാശംസിച്ച ചടങ്ങിൽകോളേജ് പ്രിൻസിപ്പാൾ ഡോ. ജിഎസ് ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്‌ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് Read More…
പാലായിൽ ക്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം; ചക്രം തലയിലൂടെ കയറിയിറങ്ങി
പാലാ: കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡിൽ തെറിച്ച് വീണ ഔസേപ്പച്ചന്റെ തലയിൽ ചക്രങ്ങൾ കയറിയിറങ്ങി ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച രാവിലെ 8.15-നാണ് അപകടമുണ്ടായത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിൻ ഇടിച്ചത്. പാലാ പോലീസും ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി റോഡും വാഹനത്തിൻ്റെ ടയറുകളും ശുചിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.