ഭരണങ്ങാനം: ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂൾ കർമ്മപഥത്തിൽ നൂറാം വാർഷികം പൂർത്തിയാക്കുകയാണ്. സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 09/03/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:15 ന് പൂർവാധ്യാപക- പൂർവവിദ്യാർത്ഥി മഹാസമ്മേളനം “ഓർമ്മച്ചെപ്പ് 1.0” നടത്തപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ സംഗമത്തിന് സ്കൂൾ മാനേജർ റവ.ഫാ.സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ഐ.എസ്.ആർ.ഒ Read More…
Month: January 2026
വിഷരഹിതവും ശുദ്ധവുമായ ഭക്ഷ്യവിഭവങ്ങളും കാർഷികോൽപന്നങ്ങളും ഗ്രാമീണ ജനതയ്ക്ക് ഉറപ്പു വരുത്തുന്ന ഗ്രാമ വിപണികൾക്ക് പ്രസക്തിയേറുന്നു : മാർ.ജോസഫ് കല്ലറങ്ങാട്ട്
പാലാ: വിഷരഹിതവും ശുദ്ധവുമായ ഭക്ഷ്യവിഭവങ്ങളും കാർഷികോൽപന്നങ്ങളും ഗ്രാമീണ ജനതയ്ക്ക് ഉറപ്പു വരുത്താൻ കർഷക കൂട്ടായ്മകളുടെ ഗ്രാമ വിപണികൾക്കാകുന്നതായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അദ്ധ്വാനിക്കുന്ന കർഷകന്റെ പുഞ്ചിരിക്കുന്ന മുഖമാണ് കർഷക വിപണികളുടെ സവിശേഷതയെന്നും ഈ രംഗത്ത് നബാർഡിന്റെ പ്രോൽസാഹനങ്ങൾ ഏറെ മഹത്തരമാണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. പാലാ രൂപതയുടെ കർഷക ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെ അംഗീകാരത്തോടെ പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ ചേർപ്പുങ്കൽ പള്ളിയുടെ Read More…
യു ഡി എഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ നശിപ്പിച്ചു
കോട്ടയം പാർലമെൻ്റ് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതിൽ യുഡിഎഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങിലാണ് പോസ്റ്ററുകളും ബോർഡുകളും നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതിരമ്പുഴ പഞ്ചായത്ത് പരിധിയിൽ പതിച്ചിരുന്ന പോസ്റ്ററ്ററുകളാണ് വ്യാപകമായ രീതിയിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. എൽ ഡി എഫ് പ്രവർത്തകർ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടണമെന്നും പോസ്റ്ററുകൾ നശിപ്പിച്ച സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും യുഡിഎഫ് Read More…
വാഗമണ്ണിൽ പാരാഗ്ലൈഡിംഗ് ലാൻഡിംഗിനിടെ വീണ് ഹിമാചൽ പ്രദേശ് സ്വദേശിക്ക് പരുക്ക്
വാഗമൺ: വാഗമൺ വിനോദ സഞ്ചാര മേഖലയിൽ പാരാഗ്ലൈഡിംഗ് ലാൻഡിംഗിനിടെ വീണു പരുക്കേറ്റ ഹിമാചൽ പ്രദേശ് സ്വദേശി പ്രവീണിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 4.30 യോടെയൊണ് സംഭവം.
അരീക്കര വാർഡിൽ 35.25 ലക്ഷം രൂപയുടെ റോഡ് നിർമ്മാണ ഫണ്ട് അനുവദിച്ച ജനപ്രതിനിധികൾക്ക് അനുമോദന യോഗവും സമ്മേളനവും സംഘടിപ്പിച്ചു
ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡിൽ ഉഴവൂർ ഇൻജെനാട്ട് വെട്ടം വാക്കേല് റോഡിന്റെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് 35.25 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ച ജനപ്രതിനിധികൾക്ക് പ്രദേശവാസികൾ സ്വീകരണവും അനുമോദനവും നൽകി. 8 മീറ്റർ വീതിയും,3 കി നീളവും ഉള്ള ഉഴവൂർ പഞ്ചായത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് വഴിയാണ് വെട്ടം വാക്കേല് റോഡ്. വര്ഷങ്ങളായി തകർന്നു കിടന്നിരുന്ന ടി റോഡ് പുനർനിർമ്മിക്കുവാൻ വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് നിവേദനം നൽകുകയും രണ്ടു ഘട്ടമായി വിവിധ ഫണ്ടുകൾ Read More…
ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി കുടുംബശ്രീ മാറി: മന്ത്രി വി. എൻ. വാസവൻ
കടുത്തുരുത്തി: ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി കേരളത്തിലെ കുടുംബശ്രീ വളർന്നുകഴിഞ്ഞെന്ന് സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കടുത്തുരുത്തി മിനി സിവിൽ സ്‌റ്റേഷൻ അങ്കണത്തിൽ നടന്ന ശ്രീജാലകം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരവധി മേഖലകളിൽ പരിശീലനം ലഭിച്ച വനിതകൾക്ക് അവരുടെ കഴിവുകൾ വിനിയോഗിക്കാനുള്ള അവസരമുണ്ടാക്കിയെടുക്കുകയാണ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ശ്രീജാലകത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സ്ത്രീകൾക്ക് സ്വന്തമായി വരുമാനവും തൊഴിലവസരവും സൃഷ്ടിക്കപ്പെടുന്ന മാതൃകപരമായ ശ്രീജാലകം പദ്ധതി നടപ്പാക്കുന്ന കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനെ Read More…
ആഗോള വിപണി വില റബര്‍ കര്‍ഷകര്‍ക്ക് ഉറപ്പാക്കണം : ജോസ് കെ മാണി
കോട്ടയം : ആഗോള വിപണിയിലുള്ള റബര്‍ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി കത്തയച്ചു. ആഗോള വിപണിയില്‍ 216 രൂപയാണ് സ്വാഭാവിക റബറിന്റെ വില. ആഭ്യന്തരവിപണിയില്‍ സ്വാഭാവിക റബറിന് 168 രൂപ മാത്രമാണ് ലഭിക്കുന്നത്. വിലയിലെ ഈ വിത്യാസം റബര്‍ കര്‍ഷകരോട് കാണിക്കുന്ന കടുത്ത അനീതിയാണ്. റബര്‍ വില പൂര്‍ണ്ണമായും നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന അന്താരാഷ്ട്രകരാറുകളെയും, കയറ്റുമതി ഇറക്കുമതി നയങ്ങളെയും, വ്യാപാരനയങ്ങളെയും Read More…
പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തക വിതരണം തുടങ്ങി
കോട്ടയം: അടുത്ത അധ്യയനവർഷത്തേയ്ക്കുള്ള സ്‌കൂൾ പാഠപുസ്തകവിതരണം ജില്ലയിൽ ആരംഭിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വി.എച്ച്.എസ്.എസിലെ ജില്ലാ ഹബിൽ വച്ച് പാഠപുസ്തകവിതരണത്തിന്റെ ഫ്ളാഗ് ഓഫ് കർമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. അധ്യയനവർഷം ആരംഭിക്കും മുമ്പു തന്നെ മുഴുവൻ വിദ്യാർഥികൾക്കു പാഠപുസ്തകമെത്തിക്കാനാണ് വിതരണം നേരത്തേ ആരംഭിച്ചതെന്ന്് കെ.വി. ബിന്ദു പറഞ്ഞു. കുടുംബശ്രീയ്ക്കാണു പുസ്തകവിതരണച്ചുമതല. വിവിധ സ്‌കൂളുകളിലെ 251 സൊസൈറ്റികൾ വഴിയാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തുക. സിലബസിൽ മാറ്റം വരാത്ത 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യം Read More…
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അരുവിത്തുറ സോൺ വാർഷികവും വനിതാ ദിനചരണവും കാർഷികമേളയും ആരുവിത്തുറയിൽ
അരുവിത്തുറ: PSWS അരുവിത്തു റ സോൺ വാർഷികാഘോഷം അരുവിത്തുറ സെന്റ് ജോർജ് ഫോറോനാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു വിവിധ പരിപാടികളോടെ നാളെ (14/3/24,)നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് രജിസ്ട്രേഷനു ശേഷം വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും സമ്മേളനത്തോ ടനുബന്ധിച്ചു നടത്തപ്പെടും. അരുവിത്തുറ സോണിലെ വിവിധ സ്വാശ്രയ സംഘങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും കോട്ടയം വനിതവികസന കോർപറേഷനിലെ ശ്രീ. റോഷിൻ ജോൺ നയിക്കുന്ന ക്ലാസും നടക്കും.തുടർന്ന് 1.30.പി.എം ന് വെരി.റവ.ഫാ.സെബാസ്റ്യൻ വെട്ടുകല്ലേലിൻറ (വികാർ St.ജോർജ് Read More…
പൗരത്വനിയമം ആർക്കും എതിരല്ല: അഡ്വ. NK നാരായണൻ നമ്പൂതിരി
കോട്ടയം: പൗരത്വനിയമം നടപ്പിലാക്കുന്നതു വഴി രാജ്യത്തെ ഒരു പൗരനും എതിരല്ല, ആരുടെയും പൗരത്വം നഷ്ടപ്പെടുന്നതും ഇല്ല. അപവാദ പ്രചാരണങ്ങളിലൂടെ ന്യുനപക്ഷ സമൂഹത്തിൽ ആശങ്ക ഉണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് ഇടത് – വലത് മുന്നണികൾ. ഈ യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കണം. BJP കോട്ടയം നിയോജക മണ്ഡലം കമ്മറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. BJP കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ BJP ജില്ലാ Read More…











