ഈരാറ്റുപേട്ട : 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 15 ഓളം ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിദഗ്ധ പഠനം നടത്തി ഡിപിആർ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാർമല അരുവിയുടെ ഇരു കരകളായ തീക്കോയി ഗ്രാമപഞ്ചായത്തും തലനാട് ഗ്രാമപഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള റോഡുകൾ, തലനാട് ഗ്രാമപഞ്ചായത്തിനെയും, തീക്കോയി ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിച്ച് മാർമല അരുവിയുടെ ദൃശ്യ സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള ഓവർ ബ്രിഡ്ജ് അയ്യമ്പാറയിൽ ഹാപ്പിനസ് പാർക്ക്, ഇല്ലിക്കക്കല്ലിൽ നിന്നും പഴുക്കാക്കാനത്തിന് Read More…
Month: November 2024
തിടനാട് മഹാക്ഷേത്രത്തിലെ ഉത്സവവും മഹാശിവരാത്രിയും മാർച്ച് ഒന്ന് മുതൽ 10 വരെ ആഘോഷിക്കും
തിടനാട് : മാർച്ച് ഒന്നിന് വൈകിട്ട് 6.30 ന് ദീപാരാധനയ്ക്ക് ശേഷം താഴ്മൺമഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി ബാബു നമ്പൂതിരിയുടെ സഹകാർമികത്വത്തിലും ശ്രീകൃഷ്ണ സ്വാമി, ശ്രീമഹാദേവൻ, ശ്രീ നരസിംഹ സ്വാമി നടകളിൽ തൃക്കൊടിയേറ്റ്. 8.30 ന് തിരുവാതിര. മാർച്ച് രണ്ടിന് രാവിലെ 9.30 ന് നവകം (ദർശന പ്രാധാന്യം) , വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7 ന് നാമജപ ലഹരി, 9ന് കൊടിക്കീഴിൽ വിളക്ക്. മാർച്ച് മൂന്നിന് 9.30 ന് നവകം (ദർശന പ്രാധാന്യം) Read More…
പാലാ സെന്റ് തോമസ് റ്റി.റ്റി.ഐ 90-മത് സ്കൂള്‍ വാര്‍ഷികം മാര്‍ച്ച് 01 ന്
പാലാ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പാലാ സെന്റ് തോമസ് റ്റി.റ്റി.ഐ -ലെ 90-ാം വാർഷികം 2024 മാർച്ച് 1-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടത്തപ്പെടുന്നു. സ്കൂൾ മാനേജർ വെരി.റവ.ഫാ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും. പ്രസ്തുത സമ്മേളനത്തിൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി. മായ രാഹുൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബി പി.ജെ, PTA പ്രസിഡന്റ് ശ്രീമതി. മഞ്ജു Read More…
ബെറ്റർ കിച്ചൺസ് എവറസ്റ്റ് കളിനറി ചലൻഞ്ച് സീസൺ 5 ൽ അങ്കമാലി ഷെഫ് ഫീൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ഏവിയേഷൻ ചാമ്പ്യൻമാരായി
പാലാ: ബെറ്റർ കിച്ചണും മിനിസ്ട്രി ഓഫ് ടൂറിസം നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയും സംയുക്തമായി പാലാ സെൻ്റ് ജോസഫ്സ് കോളേജിൽ വച്ചാണ് റീജിയണൽ കളിനറി ചലൻഞ്ച് സംഘടിപ്പിച്ചത്. കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം ഷെഫ് ഫീൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ഏവിയേഷനിലെ വിദ്യാർത്ഥികളായ അമ്യത മനോഹരനും , ഫേബ ആൻജലികയും കരസ്ഥമാക്കി. പ്രശസ്ത പാചക വിദഗ്ദ ഡോ. ലക്ഷ്മി നായറും സെലിബ്രിറ്റി ഷെഫ് അമർ മോൽക്കിയും അടങ്ങിയ വിധികർത്താക്കളാണ് വിജയികളെ Read More…
ഇന്ത്യൻ യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റായി ജോസഫ് ഗണപതിപ്ലാക്കൽ ചുമതലയേറ്റു
മീനച്ചിൽ : ഇന്ത്യൻ യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡന്റായി ശ്രീ. ജോസഫ് ജി. ടോം ഗണപതിപ്ലാക്കൽ ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ജിബിൽ ആലപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശേരിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡന്റ് ശ്രീ. എ.കെ. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. റ്റി.വി. ജയമോഹൻ പരിപ്പിൽ , ശ്രീ. പി.എം. തോമസ് പഴേപറമ്പിൽ, ശ്രീ. ശശിധരൻ നായർ നെല്ലാലയിൽ തുടങ്ങിയവർ Read More…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വ, കുടിവെള്ള പദ്ധതികൾക്ക് മുൻഗണന നൽകണം :ജോസ് കെ മാണി എം.പി
ഭരണങ്ങാനം : തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിൽ കുടിവെള്ളത്തിനും ശുചിത്വത്തിനും മുന്തിയ പരിഗണന നൽകണമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം സെൻ്റ്. മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ കോപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗവൺമെൻറ് ,എയ്ഡഡ് സ്കൂളുകളുടെ അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കുക എന്നുള്ളത് ജനപ്രതിനിധികളുടെ കടമയാണെന്നും എം.പി പറഞ്ഞു. സ്കൂൾ മാനേജർ ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് Read More…
ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്
ഓട്ടോറിക്ഷയും ടിപ്പറും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോ ഡ്രൈവർ ജിനേഷ് (40) യാത്രക്കാരനായ അഭിബുൾ ഷേഖ് (30) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 .30 യോടെ കുമ്മണ്ണൂർ ഭാഗത്തു വച്ചാണ് അപകടം നടന്നത്. തൊടുപുഴ സ്വദേശികളായ റൂഫിംഗ് ജോലിക്കാർ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.
പാലാ സെന്റ് തോമസ് കോളേജിൽ മെഗാ യുവജന ശാക്തീകരണ പരിപാടി നടത്തി
പാലാ: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംബവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് കുട്ടനാട് ഓവർസീസും എൻ എസ് എസ് യൂണിറ്റ് സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി യുവജന ശാക്തീകരണ പരിപാടി നടത്തി. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസ്സർ ഡോക്ടർ ജെയിംസ് ജോണിന്റെ അധ്യക്ഷതയിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ Read More…
ഗ്രാമീണ റോഡുകൾക്കു മുൻഗണന: മാണി സി കാപ്പൻ
മൂന്നിലവ്: ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് മുൻഗണന നൽക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നവീകരിച്ച മങ്കൊമ്പ് – അഞ്ചുകുട്ടിയാർ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എൽ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സെബാസ്റ്റ്യൻ, ജോഷി ജോഷ്വാ, റീന റെനോൾഡ്, ലിൻസി ജെയിംസ്, റവ ജെയിംസ് പി മാമ്മൻ, റവ ജിമ്മി ജോൺസൺ, ജസ്റ്റിൻ ജോസഫ്, ഷൈൻ പാറയിൽ, ടോമിച്ചൻ കുരിശിങ്കൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ്
ഈരാറ്റുപേട്ട: ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെന്ററിന്റെയും, MES കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ഈരാറ്റുപേട്ട MES കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ എം റഷീദിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ നിർവഹിച്ചു. ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം Read More…