ഈരാറ്റുപേട്ട: കളത്തൂക്കടവിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടുതല സ്വദേശി മുഹമ്മദ് വസീം (20) ആണ് മരണപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം.
ഈരാറ്റുപേട്ട ചെറിയവല്ലം ലത്തീഫിന്റെ മകളുടെ മകനാണ്. ശുഐബ് ആണ് പിതാവ്.
പാലാ: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ തൊടുപുഴ സ്വദേശികളായ ദമ്പതികൾ സഖറിയാസ് (63), ഐസി (52) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 6.30 യോടെ മുണ്ടാങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശികളായ സഹോദരങ്ങൾ അജിൽ ജിത്ത് (43) , അരുൺ ജിത്ത് ( 40) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഐങ്കൊമ്പ് ഭാഗത്തുവച്ചായിരുന്നു അപകടം.
പാലാ: നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു പരിക്കേറ്റ ദമ്പതികളായ കാളകെട്ടി സ്വദേശികളായ ജോർജ് തോമസ് (66) ഭാര്യ ബീന ജോർജ് ( 56) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായർ വൈകിട്ട് 4.30 യോടെ കാളകെട്ടിക്ക് സമീപമായിരുന്നു അപകടം.