aruvithura

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെമിസ്ട്രി വിഭാഗം ലോക യുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കെമിസ്ട്രി വിഭാഗം ലോകയുവജന നൈപുണ്യ വികസന ദിനാഘോഷവും കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനവും നടന്നു.കോളേജിലെ പിജി ഡിപ്പാർട്ട്മെൻറ് ഓഫ് കെമിസ്ട്രിയുടെയും എയ്ഡഡ് വിഭാഗം കോമേഴ്സിൻ്റെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ കോട്ടയം സി ഇ ഒ മിട്ടു റ്റി ജി നിർവഹിച്ചു.കഴിഞ്ഞ വർഷം മികച്ച റാങ്കുകൾ നേടിയ വിദ്യാർത്ഥികളെയും വിവിധ ഇൻ്റർനാഷണൽ സ്ഥാപനങ്ങളിൽ ജോലി നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

കോളേജിലെ ബിരുദാനന്തര ബിരുദം കെമിസ്ട്രി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജ്വലിക്കുന്ന യുവത്വം: നൈപുണ്യ വികസനവും സാധ്യതകളുടെ കണ്ടെത്തലും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ജോബിൻ കുരുവിള ഉദ്ഘാടനം ചെയ്തു.

കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങുകളിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,നാക്ക് കോഡിനേറ്റർ ഡോ മിഥുൻ ജോൺ, കെമിസ്ട്രി വിഭാഗം മേധാവി ഡോ.ഗ്യാബിൾ ജോർജ് ,കോട്ടയം ഐ ഐ ഐ ടി ഇൻക്യുബേഷന്‍ സെൻ്റർ മാനേജർ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *