പാലാ: ലോക ട്രോമാ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കൊഴുവനാൽ പഞ്ചായത്തുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
കൊഴുവനാൽ പഞ്ചായത്ത് വികസന സദസ്സിനോട് അനുബന്ധിച്ചാണ് പൊതുജനങ്ങൾക്കായി പരിശീലനം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു സന്ദേശം നൽകി. എമർജൻസി ഫിസിഷ്യൻ ഡോ. അഖിൽ ബാബു പരിശിലനത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് അംഗം മെർലിൻ ജെയിംസ് പ്രസംഗിച്ചു.