പാലാ : മുണ്ടുപാലം കുരിശുപള്ളിയിൽ വിശുദ്ധ അന്തോനീസി ന്റെ തിരുനാളിന് തുടക്കമായി. ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. പ്രധാന തിരുനാൾ ദിനമായ 13 ന് പ്രസുദേന്തി വാഴ്ചയും അഘോഷമായ വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടത്തും. ഞായറാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും വൈകിട്ട് 5 ന് ലദീഞ്ഞും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരി, ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ. ആന്റണി നങ്ങാപറമ്പിൽ, കൈക്കാരൻമാരായ Read More…
പാലാ : പാലാ രൂപത യുവജന പ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ രചന മത്സരം നടത്തപ്പെട്ടു. പാലാ അൽഫോൻസ കോളേജിൽ വച്ച് നടത്തപ്പെട്ട രചന മത്സരത്തിൽ രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി യുവജനങ്ങൾ പങ്കെടുത്തു. കഥ, കവിത, ഉപന്യാസം, പത്രവാർത്ത, ചിത്രരചന, ഡിജിറ്റൽ പോസ്റ്റർ എന്നീ വിഭാഗങ്ങളിലായി നടത്തപ്പെട്ട മത്സരം എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ Read More…
പാലാ: 41മത് എംജി സർവ്വകലാശാല സ്വിമ്മിംഗ് വാട്ടർ പോളോ ചാമ്പ്യൻഷിപ്പ് നവംബർ 11, 12 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ പാലാ സെന്റ് തോമസ് കോളേജിൽ വെച്ച് നടത്തപ്പെടും. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി 200 ഓളം പുരുഷ വനിതാ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ച് അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പുരുഷ വനിത സ്വിമ്മിംഗ് ടീമിന്റെയും പുരുഷ വിഭാഗം വാട്ടർ പോളോ ടീമിന്റെയും സിലക്ഷൻ ചാമ്പ്യൻഷിപ്പിൽ നടത്തുന്നതാണ്. രണ്ടു ദിവസങ്ങളിലായി Read More…