ഈരാറ്റുപേട്ട: നടയ്ക്കൽ അറഫാ നഗർ പരേതനായ സെയ്തുമുഹമ്മദിൻ്റെ ഭാര്യ ഫാത്തിമ സെയ്തുമുഹമ്മദ് (86)നിര്യാതയായി.സംസ്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 10.30 ന് പുത്തൻ പളളി ഖബർസ്ഥാനിൽ. പരേത കോട്ടയം കുമ്മനം കിഴക്കേതിൽ കുടുംബാംഗം. മക്കൾ: പരേതനായ നൗഷാദ്, മഹ്ബൂബ്, നൗഫൽ, സവാദ് ,ജമീൽ, അഫ്സ, നിസാ. മരുമക്കൾ: കൊച്ചുമുഹമ്മദ്, സുബൈർ ,റജീന, റിസാലത്ത് ,സീന ,ഷജ് ല, ബുഷ്റ.
കൊണ്ടൂർ : പുല്ലാട്ട് പി.റ്റി. മാത്യു (കുഞ്ഞ് -70) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (ബുധനാഴ്ച) രാവിലെ 10 ന് കൊണ്ടൂരുള്ള മകൻ രഞ്ജിത്ത് മാത്യുവിന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ഈരാറ്റുപേട്ട: മാധ്യമപ്രവർത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ഈരാറ്റുപേട്ടയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടക്ക് സമീപം തിടനാട് ,വീട്ടുവളപ്പിൽ. ഭർത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫർ, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം).