പൂഞ്ഞാർ: മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമ്മയുടെ 49ാം ഓർമ്മ ദിനത്തിൻ്റെ ഭാഗമായി പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും കലാസൂര്യ പൂഞ്ഞാറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലൈബ്രറി അങ്കണത്തിൽ സ്മൃതി സദസും കാവ്യ സന്ധ്യയും നടത്തി.
അനുസ്മരണ സമ്മേളനം പാലാ സെൻറ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും മലയാളം വിഭാഗത്തിന്റെ മേധാവിയുമായിരുന്ന ഡോക്ടർ ഡേവിസ് സേവിയർ ഉദ്ഘാടനം ചെയ്തു. കലാസൂര്യ പൂഞ്ഞാറിന്റെ കൺവീനർ രമേഷ്ബി വെട്ടിമറ്റം അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാല വൈസ് പ്രസിഡൻറ് എം കെ വിശ്വനാഥൻ സ്വാഗതം ആശംസിച്ചു. പ്രശസ്ത കവി നാരായണൻ കാരനാട്ട് മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡൻറ് ഡി രാജപ്പൻ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീത നോബിൾ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ കെ സുരേഷ് കുമാർ,
പുരോഗമന കലാസാഹിത്യ സംഘം പഞ്ചായത്ത് കമ്മിറ്റി അംഗം സി.ജി സുരേഷ്, സാംസ്കാരിക പ്രവർത്തകർ ആയിട്ടുള്ള സലിം കളത്തിപ്പടി, വിഷ്ണുപ്രിയ പൂഞ്ഞാർ, ലാലി കുര്യൻ, മെഹറുനിസ പ്രമോദ്, ഗീത മുരളി , ഗിരിജ രമേഷ് തുടങ്ങിയവർ കാവ്യാലാപനം നടത്തി.
കേരള സ്റ്റേറ്റ് പെൻഷൻ സർവീസ് യൂണിയൻ ബ്ലോക്ക് സെക്രട്ടറി ബി ബാബുരാജ് റിട്ടയേഡ് ജില്ലാ ജഡ്ജി ANജനാർദ്ദനൻ റിട്ടയേർഡ് എ ഇ ഓ അബ്ദുൽ റസാക്ക് എടിഎം ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗങ്ങളായിട്ടുള്ള പിജി പ്രമോദ് കുമാർ ഡി വിലാസിനിയമ്മ പി കെ ഷിബു കുമാർ വിവേക് സുരേഷ് സിന്ധു ജി നായർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീജ ടീച്ചർ ലൈബ്രേറിയൻ ഷൈനി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.