പാലാ: കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞ് പരുക്കേറ്റ രാമപുരം സ്വദേശി അർജുൻ മുരളിയെ (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ പാലാ കാർമൽ സ്കൂളിന് സമീപമായിരുന്നു അപകടം.
മുണ്ടക്കയം: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരുക്ക്. പരുക്കേറ്റ മുണ്ടക്കയം 35 -ാം മൈൽ സ്വദേശി മനുവിനെ ( 34) ചേ ർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ ദേശീയ പാതയിൽ 35-ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
ചേർപ്പുങ്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിക്ക് പരുക്ക്. കോളേജ് വിദ്യാർഥി പള്ളിക്കത്തോട് തെങ്ങുംപള്ളി സ്വദേശി രാഹുൽ (20) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ എറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ പെട്രോൾ പമ്പ് ജംഗ്ഷനു സമീപമായിരുന്നു അപകടം.
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ചേനപ്പാടി സ്വദേശി ഗോപി കൃഷ്ണയെ (26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രണ്ട് മണിയോടെ കഞ്ഞിക്കുഴി ഭാഗത്ത് വച്ചായിരുന്നു അപകടം.