മണിമല: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്ക്. പരുക്കേറ്റ ഓട്ടോഡ്രൈവർ കാഞ്ഞിരപ്പള്ളി സ്വദേശി ടി.സി.ജോസഫിനെ (60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
2.30യോടെ മണിമല കറിക്കാട്ടൂർ ഭാഗത്തു വച്ചായിരുന്നു അപകടം.
കുന്നോന്നി:കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ദമ്പതികളായ തീക്കോയി സ്വദേശികളായ ദമ്പതികളെ ജോയി (69) ഭാര്യ മേഴ്സി (62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കുന്നോന്നി തകിടിപ്പള്ളിക്കു സമീപമായിരുന്നു അപകടം.
പാലാ: കാർ ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി പൂവത്തോട് സ്വദേശി അംബികയെ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ വിലങ്ങുപാറ ഭാഗത്ത് വച്ചായിരുന്നു അപകടം.