ഉഴവൂർ :നാടൻ കാർഷിക ഉത്പന്നങ്ങൾ പൊതുവിപണിയിലെ മൊത്തവിലയെക്കാൾ10 % അധികം തുക നൽകി കർഷകരിൽ നിന്ന് സംഭരിച്ച് പൊതു വിപണിയിലെ ചില്ലറ വില്പന വിലയേക്കാൾ 30% കുറവിൽ ജനങ്ങൾക്ക് നൽകുന്ന കർഷകചന്ത ഉഴവൂർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ നാലു വരെ ദിവസവും രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഉഴവൂർ ടൗണിൽ പ്രവർത്തിക്കുന്ന ഓണചന്തയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ എം നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിറിയക് കല്ലട, ബിനു ജോസ്, എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ ഷെറി മാത്യു, വിനോദ് പുളിക്കാനിരപ്പേൽ, രഖു പാറയിൽ, രാജു കല്ലട,സണ്ണി വെട്ടുകല്ലേൽ, സണ്ണി കുഴിപ്പള്ളിൽ, പിയുസ് വെട്ടുവേലിൽ, ജോസ് പൊട്ടത്തോട്ടം എന്നിവർ ആശംസകൾ നേർന്നു. കൃഷി അസിസ്റ്റന്റ് മാരായ അനൂപ് കെ കരുണാകരൻ, ഷൈജു വർഗീസ് എന്നിവർ സംബന്ധിച്ചു.