ഉള്ളനാട്: ഉള്ളനാട് സേക്രട്ട് ഹാർട്ട് യു .പി സ്കൂളിൻ്റെ107 – മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും 2025 മാർച്ച് പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഹാളിൽ വച്ച് നടത്തുന്നു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു മതിലകത്ത് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും.
കുറവിലങ്ങാട് പള്ളി സ്പിരിച്വൽ അസിസ്റ്റന്റ് റവ. ഫാ. ജോസ് കോട്ടയിൽ അനുഗ്രഹപ്രഭാഷണവും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തും. പാലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷൈല ബി.മെമൻ്റോസമർപ്പണം നിർവ്വഹിക്കും.
ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡ ൻ്റ് ശ്രീമതി ബീനാ ടോമി വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ലാലി സണ്ണി, എസ്.എ ബി.എസ് പാലാ പ്രൊവിഷ്യൽ വികാർ സി.ലിസ്ബത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി അനുമോൾ മാത്യു, ശ്രീമതി സിൻസി സണ്ണി, ശ്രീമതി സുധാ ഷാജി, ശ്രീ.ബിജു എൻ. എം എന്നിവർ പ്രസംഗിക്കും.

തദവസരത്തിൽ 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് റവ. സി. മേരി അഗസ്റ്റിൻ ( സി. മേഴ്‌സി ) SABS ന് സ്നേഹോഷ്മളമായ യാത്രയയപ്പ് യാത്രയയപ്പും നൽകും.