general

ഡി. സി. എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതിയിൽ

തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് ,വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശാക്തീകരണ പരിശീലനം ഏപ്രിൽ 11 മുതൽ 13 വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും.

ചർച്ചാ ക്ലാസുകൾ , പരിശീലന വേദികൾ , ലഹരി വിരുദ്ധ പ്രോഗ്രാം , അഭിമുഖങ്ങൾ , സംവാദം , അതിഥി വചനങ്ങൾ , ഗ്രാമ ദർശനം , പഠന യാത്ര , മൽസരങ്ങൾ , കലാസന്ധ്യ , അവാർഡ് നൈറ്റ് തുടങ്ങിയവ ഉണ്ടായിരിക്കും.

4 മുതൽ 10 വരെ ക്ലാസുകാർക്കാണ് പ്രവേശനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പങ്കെടുക്കാം .രജിസ്ട്രേഷന് പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്. ജെ. കല്ലറങ്ങാട്ടുമായോ (9497279347) മേഖലാ ഓർഗനൈസർമാരുമായോ ബന്ധപ്പെടണം. ക്യാമ്പിൻ്റെ പ്രഥമ സംഘാടക സമിതി യോഗം ഫെബ്രുവരി 28 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഷന്താൾ ജ്യോതിയിൽ ചേരും.

Leave a Reply

Your email address will not be published. Required fields are marked *