പാലാ: ബി.ജെ.പി യുടെ ആദ്യ കാല നിയോജക മണ്ഡലം പ്രസിഡൻ്റും, മീനച്ചിൽ നദീതട ഹിന്ദു മഹാ സംഗമം സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന അന്തരിച്ച ശ്രീ ഭാരതദാസ് ( രാജൻ ചേട്ടൻ) അവറുകളുടെ അനുസ്മരണ യോഗം ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ( 22.11.24) വൈകിട്ട് 5 മണിയ്ക്ക് കുരിശു പള്ളി കവലയിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ വച്ച് നടത്തുന്നു. മുതിർന്ന നേതാവ് ശ്രീ. ഏറ്റുമാനൂർ രാധാകൃഷണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. Read More…
പാലാ : സ്വകാര്യ ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ സ്വകാര്യ ടർഫിൽ ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. കാർമ്മൽ പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.
പാലാ: ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന പരാതി ആദ്യം ഉന്നയിച്ചത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് കൺവീനറായ സിസ്റ്റർ അമല കേസ് ആക്ഷൻ കൗൺസിലായിരുന്നു. പാലായിലെ മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഈ കേസുമായി സംസാരിക്കുന്നതിനിടെ ഒരു അഭിഭാഷകനാണ് ചേറ്റുതോട് മഠത്തിലും സമാനരീതിയിൽ ഒരു കന്യാസ്ത്രീ മരണമടഞ്ഞുവെന്ന സൂചന എബി ജെ ജോസിനും സഹപ്രവർത്തകർക്കും Read More…