പാലാ: ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം വിജയകരമായി നടപ്പാക്കിയ ചാഴികാടൻ്റെ പ്രവർത്തന മികവിന് വോട്ടർമാർ അംഗീകാരം നൽകി വിജയിപ്പിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി എം.പി.പറഞ്ഞു.
ചാഴികാടനെതിരായി സംഘടിതമായി നടന്നുന്ന പ്രചാരണത്തെ എൽ.ഡി.എഫ് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പാലാ നഗരസഭയിൽ ഊരാശാലയിൽ നടത്തിയ കുടുംബ സംഘമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോർജുകുട്ടി ആഗസ്തി, ലീനാ സണ്ണി, സാവിയോ കാവുകാട്ട്, മേരി ഡോമിനിക്, കെ.കെ. ഗിരിഷ് കുമാർ, പി.എൻ പ്രമോദ്, അഡ്വ ജോഷി ത കിടിപുറം, പ്രിൻസ് പാലക്കാട്ടുകുന്നേൽ, ഡെന്നിസ് എന്നിവർ പ്രസംഗിച്ചു.