തിടനാട് പഞ്ചായത്ത് പരിധിയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന തെളിയാത്ത ഹൈമാസ്റ്റ്, മിനിമാസ്റ്റ്, സോളാർ ലാമ്പുകൾ പ്രവർത്തനക്ഷമമാ കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി. വിവിധ ഫണ്ടുകളിൽ നിന്നായി നിരവധി ലാമ്പുകൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ പലതും പ്രവർത്തനരഹിതവുമാണ്. ഇത്തരം ലാമ്പുകൾ പ്രവർത്തന യോഗ്യമാക്കാതത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുള്ള വീഴ്ചയാണെന്നും, ഇവ പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടി പഞ്ചായത്ത് ഉടൻ സ്വികരിക്കണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കിണറ്റുകര പ്രസ്ഥാപിച്ചു.
തിടനാട് : സിപിഐഎം നേതൃത്വത്തിൽ അമ്പാറനിരപ്പേൽ സ്ഥാപിച്ചിരുന്ന കൊടിയും അന്തരിച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ആദരാഞ്ജലി ഫ്ലെക്സ്ബോർഡും നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്യ്തു. ബ്രാഞ്ച് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ റ്റി പി ഷാജി,പ്രിയ ഷിജു, ടി സുഭാഷ് എന്നിവർ സംസാരിച്ചു.
തിടനാട് : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ആദ്യമായി ദേവഹരിതം പദ്ധതി തിടനാട് മഹാക്ഷേത്രത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടപ്പിലാക്കി. ബ്ലോക്ക് തല പരിസ്ഥിതി ദിന ആഘോഷത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വിജി പൂച്ചെടി നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. തിടനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ്നെ ഉപയോഗിച്ചുകൊണ്ടാണ് ഈ പദ്ധതി ഈ ക്ഷേത്രത്തിൽ നടപ്പിലാക്കിയത്. വ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ പ്രധാന അധ്യാപിക ശാലിനി റാണി Read More…