തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യത്തിനും ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് മാജി തോമസ് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 13,76,74,372 കോടി രൂപ വരവും 13,27,98,568 രൂപ ചെലവും 48,75,804 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് ആണ് അവതരിപ്പിച്ചത്. 46,84,100 രൂപ ഉൽപാദന മേഖലയ്ക്കും 5,27,41,200 രൂപ സേവനമേഖലയ്ക്കും 1,65,78,500 രൂപ പശ്ചാത്തല മേഖലയ്ക്കും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 22,56,000 രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൃദ്ധർ Read More…
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി പ്രകാരം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 517 കുടുംബങ്ങൾക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങൾ വീതം 2585 മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് പഞ്ചായത്ത് തലത്തിൽ വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാജി തോമസ്,ബിനോയി ജോസഫ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ,രതീഷ് പി.എസ്,അമ്മിണി തോമസ് നജീമ പരീക്കൊച്ച്,വെറ്റിനറി സർജൻ ഡോ. അക്സ റെനി തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന സാക്ഷരത മിഷനും, തീക്കോയി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന തുല്യതാ പഠന കോഴ്സകളിലേക് അപേക്ഷ സ്വീകരിക്കുന്നു. 1.പത്താം തരം തുല്യത courseയോഗ്യത: 7 ക്ലാസ്സ് വിജയം, പ്രായം 17 വയസ്സ്. 2.ഹയർ സെക്കണ്ടറി തുല്യതയോഗ്യത SSLC, പ്രായം 22 വയസ്സ് SC/ST, ഭിന്നശേഷി ട്രാൻസ്ജെൻഡർ എന്നിവർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.Contact No 9946948710