തീക്കോയി : ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ അവലോകനം യോഗം ചേർന്നു. ജനപ്രതിനിധികൾ , പി എച്ച് സി, ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫീസർമാർ , ഇതര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ , ആരോഗ്യ വോളണ്ടിയർമാർ എന്നിവരുടെ യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി.
ഗ്രാമപഞ്ചായത്തിൽ അഞ്ച് മേഖല അടിസ്ഥാനത്തിൽ പി.എച്ച്.സി, ആയുർവേദ, ഹോമിയോ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി പ്രതിരോധ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ ആവശ്യമായ പ്രതിരോധ മരുന്നുകളും ബോധവൽക്കരണവും കൊതുക് നിവാരണവും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ടി പ്രവർത്തനങ്ങളോടൊപ്പം തന്നെ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങളും ഊർജതപ്പെടുത്തുവാൻ തീരുമാനമായി.വഴിക്കടവ്, ഒറ്റയീട്ടി, വേലത്തുശ്ശേരി, തീക്കോയി ടൗൺ, പഞ്ചായത്ത് ജംഗ്ഷൻ എന്നീ 5 മേഖലാടിസ്ഥാനത്തിലാണ് പ്രതിരോധ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ നടന്ന അവലോകനയോഗത്തിൽ ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് വൈസ് വൈസ് പ്രസിഡണ്ട് മാജി തോമസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, മെംബർ കവിത രാജു,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ കുട്ടപ്പൻ, മെമ്പർമാരായ ദീപാ സജി, നജീമ പരികൊച്ച്,രതീഷ് പി എസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, അസിസ്റ്റന്റ് സെക്രട്ടറി നജീം എം, മെഡിക്കൽ ഓഫീസർ പി എച്ച് സി ലിറ്റി തോമസ്, മെഡിക്കൽ ഓഫീസർ ഹോമിയോ സജ്‌ന കെ എ, മെഡിക്കൽ ഓഫീസർ ആയുർവ്വേദം പ്രെയ്‌സ് അനി, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.