മോനിപ്പള്ളി : എൻഎസ്എസ് ഗവൺമെന്റ് എൽ പി സ്കൂളിൽ എൽ പി എസ് ടി താൽക്കാലിക ഒഴിവിലേക്ക് ടിടിസി, കെ ടെറ്റ് (കാറ്റഗറി വൺ) യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ആയി ഒക്ടോബർ ഒന്നാം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
പാലാ കെ.എം. മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ അഞ്ച് ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു ജൂലൈ 30 ന്(ബുധനാഴ്ച) രാവിലെ 11ന്് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖയും അവയുടെ പകർപ്പും അപേക്ഷയും സഹിതം എത്തണം. യോഗ്യത: ഡി.എം.എൽ.ടി./ ബി.എസ്.സി എം.എൽ.ടി. വിശദവിവരത്തിന് ഫോൺ: 04822-215154.
രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ എം. എസ്. ഡബ്ലിയു. (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ) വിഷയത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ കോളേജ് ഓഫീസിലോ principal@mac.edu.in എന്ന ഇ – മെയിലിലോ 23 .12 .2024 ന് മുൻപായി ബയോ ഡേറ്റ സമർപ്പിക്കുക . ഫോൺ : 8281257911, 04822-261440