പാമ്പാടി പി.ടി.എം. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെയും യു.പി. വിഭാഗത്തിൽ രണ്ട് അധ്യാപകരുടെയും താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ മേയ് 30ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2505455.
ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കോളേജ് മെയിലിലേക്ക് ജൂൺ 30 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. mescollegeerattupetta@gmail.com,വിശദ വിവരങ്ങൾക്ക് :- 9847552134, 8078878610.
കുറവിലങ്ങാട്: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, കോട്ടയം മോഡൽ കരിയർ സെന്ററും, കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ സഹകരണത്തോടെ ഒക്ടോബർ അഞ്ചിന് കുറവിലങ്ങാട് ദേവമാതാ കോളേജിൽ നടത്തുന്ന ‘പ്രയുക്തി 2024 മെഗാ തൊഴിൽ മേള’ യിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ,ഫിനാൻസ്, മാർക്കറ്റിംഗ്, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 51 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ജനറൽ നേഴ്സിംഗ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, Read More…