ഭരണങ്ങാനം: പാലാ ഉപജിലാതല എൽ.പി.സ്‌കൂൾ കായികമേളയിൽ, ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിന് ഓവറോൾ. ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങളിൽ ഇത്തവണയും ശ്രദ്ദേയമായ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ചവച്ചത്.
എൽ.പി.മിനി ബോയ്സ് വിഭാഗം 4x 50 മീറ്റർ റിലേയിൽ സ്റ്റീവൻ മാത്യു, സാവോ മൈക്കിൾ, വൈഷ്ണവ് സജി, മുകേഷ് കണ്ണൻ എന്നിവർ ഒന്നാം സ്ഥാനത്തിനും എൽ. പി. കിഡ്ഡീസ് ബോയ്സ് 4x 100 മീറ്റർ റിലേയിൽ സാമുവേൽ സിജോ, ദേവിക് എം., ഗ്ലാഡ് വിൻ ശ്രീജിത്ത്, നകുൽ കൃഷ്ണ എന്നിവർ ഒന്നാം സ്ഥാനത്തിനും എൽ. പി. കിഡ്ഡീസ് ഗേൾസ് 4x 100 മീറ്റർ റിലേയിൽ അൽഫോൻസാ മനോജ്, ഡിയോണ ആഗ്നസ് ഷിബു, പാർവണേന്ദു പി.ബിനോയ്, റിക്ഷ സനിൽ എന്നിവർ രണ്ടാം സ്ഥാനത്തിനും അർഹരായി.

എൽ.പി.മിനി ബോയ്സ് സ്റ്റാൻഡിങ് ബ്രോഡ് ജംപിൽ സാവ്യോ മൈക്കിൾ ഒന്നാം സ്ഥാനവും, എൽ.പി.മിനി ബോയ്സ് 50 മീറ്റർ – ൽ സ്റ്റീവൻ മാത്യു രണ്ടാം സ്ഥാനവും എൽ.പി.മിനി ബോയ്സ് 100 മീറ്റർ – ൽ സ്റ്റീവൻ മാത്യു രണ്ടാം സ്ഥാനവും നേടി.
എൽ.പി.മിനി ബോയ്സ് 100 മീറ്ററിൽ സാവ്യോ മൈക്കിൾ മൂന്നാം സ്ഥാനത്തിനും എൽ.പി.കിഡ്ഡീസ് ബോയ്സ് 100 മീറ്റർ – ൽ സാമുവേൽ സിജോ രണ്ടാം സ്ഥാനത്തിനും എൽ.പി.മിനി ഗേൾസ് 50 മീറ്റർ – ൽ എസ്തേർ മരിയ വിനീത് മൂന്നാം സ്ഥാനത്തിനും അർഹരായി. തിളക്കമാർന്ന പ്രകടനങ്ങൾ കാഴ്ചവച്ച വിദ്യാർത്ഥികളെ സ്കൂൾ മാനേജർ ഫാ. അഗസ്റ്റ്യൻ തെരുവത്ത്, അസ്സിസ്റ്റന്റ് മാനേജർ ഫാ. ഡൈസൺ തരകൻ, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷൈനി ജോസഫ് എന്നിവർ അഭിനന്ദിച്ചു.