general

എസ്. എം. വൈ. എം തീക്കോയി മേഖലയിലെ 2025-2026 ലെ മികച്ച യൂണിറ്റുള്ള അവാർഡ് വെള്ളികുളം എസ് .എം . വൈ. എം. യൂണിറ്റിന്

വെള്ളികുളം: എസ് എം വൈ എം ഫൊറോനായിലെ 2025 2026 പ്രവർത്തന വർഷത്തിലെ മികച്ച എസ് എം വൈ എം യൂണിറ്റിനുള്ള അവാർഡ് വെള്ളികുളം എസ് എം വൈ എം യൂണിറ്റ് കരസ്ഥമാക്കി.

ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്ത് ഇടവക തലത്തിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്. മാസ സമ്മേളനങ്ങൾ, സെമിനാറുകൾ, പഠന ക്ലാസുകൾ, പരിസ്ഥിതി സംരക്ഷണം പ്രവർത്തനങ്ങൾ, അടുക്കളത്തോട്ടം, കരിയർ ഗൈഡൻസ് സെമിനാറുകൾ, പഠനയാത്ര, കലാ-സാഹിത്യമത്സരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനമാണ് സംഘടന നടത്തിയിട്ടുള്ളത്.

2025-ലെ തീക്കോയി മേഖലയിലെ കലാ-സാഹിത്യ മത്സരങ്ങളിൽ ഒന്നാം സ്ഥാനം വെള്ളികുളം ഇടവകക്കാണ് ലഭിച്ചത്.രൂപതാ തലത്തിൽ കലാ-സാഹിത്യ മത്സരങ്ങളിൽ മികച്ച നേട്ടം യൂണിറ്റിന് കരസ്ഥമാക്കാൻ സാധിച്ചു.

പാലാ രൂപതയിലെ മികച്ച യുവജന പ്രവർത്തകയ്ക്കുള്ള 2025 -ലെ എസ്തേർ അവാർഡ് കരസ്ഥമാക്കിയത് വെള്ളികുളം ഇടവകാംഗമായ റിയാ തെരേസ് ജോർജ് മാന്നാത്താണ്.

ഇടവകയിലെ 75ലധികം യുവജനങ്ങൾ സംഘടനയിൽ പ്രവർത്തിക്കുന്നു. എസ്. എം. വൈ. എം.തീക്കോയി മേഖലയുടെ 2026-ലെ പ്രവർത്തനവർഷം ഉദ്ഘാടന സമ്മേളനത്തിൽ എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റിയിൽ നിന്നും വെള്ളികുളം യൂണിറ്റ് അംഗങ്ങൾ അവാർഡ് ഏറ്റുവാങ്ങി.

വികാരി ഫാ.സ്കറിയ വേകത്താനം,സിസ്റ്റർ ഷാൽബി മുകളേൽ സി .എം.സി, സ്റ്റെഫിൻ ജോസഫ് നെല്ലിയേക്കുന്നേൽ തുടങ്ങിയവർ സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *