പാലാ: കേന്ദ്ര സർക്കാർ സർവ്വശിക്ഷാ കേരളയോടു കാണിക്കുന്ന അവഗണനയ്ക്കും വിവേചനത്തിനും എതിരെ കെ.എസ്.ടി.എ യുടെയും കെ.ആർ.റ്റി.എ യുടെയും നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി. സി.ഐ റ്റി യു.പാലാ ഏരിയാ സെക്രട്ടറി റ്റി.ആർ വേണുഗോപാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം അശോക് ജി.അധ്യക്ഷത വഹിച്ചു. അനിത സുശീൽ, കെ.രാജ് കുമാർ, അനുശ്രീ സി.കെ,അനീഷ് നാരായണൻ, ലിജോ ആനിത്തോട്ടം, പ്രമോദ് കെ.വി ,അനൂപ് സി. മറ്റം എന്നിവർ പ്രസംഗിച്ചു.
പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ ആയി കേരളം കോൺഗ്രസ് എം അംഗം ബിജി ജോജോ തിരഞ്ഞെടുക്കപ്പെട്ടു. 26 അംഗ ഭരണസമിതിയിൽ LDF ന് 17 ഉം UDF ന് 9 ഉം അംഗങ്ങളാണ് ഉള്ളത്. എതിർസ്ഥാനാർത്ഥി UDF ലെ ആനി ബിജോയ് 9 വോട്ടുകൾ നേടി. പാലാ നഗരസഭയിലെ ടൗൺ വാർഡിനെയാണ് ബിജി ജോജോ കുടക്കച്ചിറ പ്രതിനിധീകരിക്കുന്നത്. മുൻനഗരസഭാധ്യക്ഷ കൂടിയാണ് ബിജി ജോജോ.
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടേയും, മണ്ണയ്ക്കനാട് യൂണിറ്റിൻ്റെയും സഹകരണത്തോടെ മെൻ്റൽ ഗെയിംസ്; ചെസ് , ക്യാരംസ് ടൂർണമെൻ്റ് നടത്തപ്പെട്ടു. മണ്ണയ്ക്കനാട് സെൻ്റ്. സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ നടന്ന ടൂർണമെൻ്റ് എസ്എംവൈഎം മണ്ണയ്ക്കനാട് യൂണിറ്റ് ഡയറക്ടർ ഫാ. സ്കറിയ മലമാക്കൽ ഉദ്ഘാടനം ചെയ്തു. മുപ്പതോളം ടീമുകൾ പങ്കെടുത്ത ചെസ് ടൂർണമെൻ്റിൽ കടനാട് ഫൊറോനയിലെ കാവുംകണ്ടം യൂണിറ്റും, ക്യാരംസ് ടൂർണമെൻ്റിൽ കടപ്ലാമറ്റം ഫൊറോനയിലെ കൂടല്ലൂർ യൂണിറ്റും Read More…