ഭരണങ്ങാനം:കുന്നനാംകുഴി ഈറ്റയ്ക്കകുന്നേൽ ഷേർലി (58) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഏന്തയാർ ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. ഭർത്താവ്: സോമിച്ചൻ. മക്കൾ: ജോസ് ടോം (കുവൈത്ത്), ഷിൽജോ, ഷാരോൺ.
കൊണ്ടൂർ : പുല്ലാട്ട് പി.റ്റി. മാത്യു (കുഞ്ഞ് -70) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (ബുധനാഴ്ച) രാവിലെ 10 ന് കൊണ്ടൂരുള്ള മകൻ രഞ്ജിത്ത് മാത്യുവിന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
തീക്കോയി : വെള്ളരിങ്ങാട്ടുതാഴെ അന്നമ്മ ദേവസ്യ(89 ) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
മറ്റക്കാട് : കൊച്ചുപുരയ്ക്കൽ ജേക്കബ് മാത്യു (തങ്കച്ചൻ-64) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (23/05/ 2025) രാവിലെ 10 മണിക്ക് പാലാ, മുത്തോലിയിലുള്ള വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.