പാലാ: കവീക്കുന്ന് പനയ്ക്കച്ചാലിൽ പരേതരായ ഔസേപ്പ് – ഏലിക്കുട്ടി ദമ്പതികളുടെ ഇളയപുത്രനും പനയ്ക്കച്ചാലിൽ കൊച്ചേട്ടൻ്റെ സഹോദരനുമായ ഫാ പി ജെ അബ്രാഹം കൊൽക്കൊത്തയിൽ നിര്യാതനായി. സംസ്കാരം 01/02/2025 ഉച്ചയ്ക്ക് 1ന് കൊൽക്കത്തയിലെ ബാൻഡൽ ബസലിക്കയിൽ നടക്കും. പരേതൻ്റെ മാതാവ് ഭരണങ്ങാനം ആർക്കാട്ട് കുടുംബാംഗമാണ്. ഫാ പി ജെ അബ്രാഹം 1956 ൽ സലേഷ്യൻ സഭയിൽ ബ്രദറായി നിത്യവ്രത വാഗ്ദാനത്തിനുശേഷം ഒരു യുവ ബ്രദർ എന്ന നിലയിൽ കാത്തലിക് ഓർഫൻ പ്രസ് കൊൽക്കത്താ മിഷൻ പ്രൊക്കുറേറ്റർ ആയി ആസ്സാം, Read More…
വിൻസൻഷ്യൻ സഭ മേരി മാതാ പ്രോവിൻസ് അംഗം ഫാ.സെബാസ്റ്റ്യൻ ചെറുവള്ളാത്ത് (84) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് അങ്കമാലി വിൻസൻഷ്യൻ ആശ്രമം സെമിത്തേരിയിൽ. ഭരണങ്ങാനം ചെറുവള്ളാത്ത് പരേതരായ തോമസ്-അന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബ്രിജിറ്റ്, പരേതരായ മത്തായി, ജോസഫ്, മറിയക്കുട്ടി, അന്നമ്മ, ഏലിയാമ്മ,ത്രേസ്യാമ്മ, റോസമ്മ.
മണിയംകുളം: മറിയക്കുട്ടി ദേവസ്യ തുണ്ടിയിൽ (84) ഈരാറ്റുപേട്ട – പാല റോഡിൽ പനക്കപ്പാലത്ത് വച്ച് നടന്ന വാഹന അപകടത്തിൽ നിര്യാതയായി. ഭർത്താവ് പരേതനായ ദേവസ്യ ജോസഫ്. മക്കൾ : റ്റി ഡി ജോസ്, മിനി റോയി, ഷിനി ഷിബി. സംസ്കാരം മണിയംകുളം സെന്റ് ജോസഫ് ദേവാലയത്തിൽ മെയ് 11 (ശനിയാഴ്ച) രാവിലെ 10.30 ന്.