ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം മെറിറ്റ് ഡേ ആഘോഷിച്ചു. നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിൻസിമോൾ ജോസഫ്, ബി എഡ് സെൻ്റർ പ്രിൻസിപ്പൽ റോസ്ലിറ്റ് മൈക്കിൾ,ഹെഡ്മിസ്ട്രസ്സ് ബീനാ മോൾ കെ.എസ്.,എസ്. എം. ഡി. സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ,സ്റ്റാഫ് സെക്രട്ടറി ജയചന്ദ്രൻ എം., എൽസമ്മ ജേക്കബ്,കുമാരി ഗ്രീഷ്മ വിനോദ് എന്നിവർ പ്രസംഗിച്ചു. Read More…
ഈരാറ്റുപേട്ട: ജനകീയ ശാസ്ത്ര പ്രചാരണ പ്രവർത്തനം കൂടുതൽ വിപുലമായി മുന്നോട്ട് കൊണ്ടു പോവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭയും പ്രവർത്തന പരിധിയായി പരിഷത്തിന്റെ ഈരാറ്റുപേട്ട മേഖല കമ്മിറ്റി രൂപീകരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി വിജു കെ നായർ, ജില്ലാ പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സനൽ കുമാർ, ജിസ്സ് ജോസഫ്. മേഖലാ ഭാരവാഹികളായ പ്രിയ ഷിജു, സതീഷ് കുമാർ, Read More…
ഈരാറ്റുപേട്ട: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.