അമ്പാറ: സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഖാനെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറ ഭാഗത്തു വച്ചു ഞായറാഴ്ച രാത്രി 11.30യോടെയായിരുന്നു അപകടം.
മുണ്ടക്കയം : പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ വണ്ടൻപതാൽ സ്വദേശി വിധുവിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുണ്ടക്കയം വണ്ടൻ പതാലിന് സമീപമായിരുന്നു അപകടം.
കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്.
പാലാ : ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എരുമേലി സ്വദേശി ആൽവിൻ കെ അരുണിനെ (21)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊരട്ടി ഭാഗത്ത് വച്ചായിരുന്നു അപകടം.