കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം മാലയിപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിൽ രാവിലെ 8.30നായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അഭിജിത്ത് മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര് സി.പി.ഒ ശ്യാംപ്രസാദ് മരിച്ച സംഭവത്തില് പ്രതികരണവുമായി മുഖ്യമന്ത്രി. നിയമ സഭയില് ഡോ. എന്. ജയരാജിൻ്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ശ്യാം പ്രസാദിന്റെ കുടുംബത്തിന് നിലവിലെ വ്യവസ്ഥ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യ മായ നടപടികള് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ പൂര്ണ രൂപം: ‘കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര് സി.പി.ഒ ശ്യാംപ്രസാദ് 02.02.2025-ന് ഡ്യൂട്ടിക്ക് കഴിഞ്ഞ് മടങ്ങവെ രാത്രി പതിനൊന്നര മണിയോടെ Read More…
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽസ്ഥാനാർത്ഥികളായി നോമിനേഷൻ നൽകിയ രണ്ട് അപരന്മാരുടെയും പത്രിക തള്ളി. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ അപരന്മാരുടെ പത്രികയാണ് തള്ളിയത്. പത്രിക സമർപ്പണത്തിലെ അപാകതകൾ പരിഗണിച്ചാണ് ഇരുവരുടെയും പത്രിക തള്ളിയത്.നാമനിർദ്ദേശ പത്രികയിൽ പിൻതാങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാൻ സ്ഥാനാർഥികൾക്ക് കഴിഞ്ഞില്ല. വ്യാജ രേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാൻ ശ്രമിച്ച ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് യുഡിഎഫ്.