erattupetta

റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ DYFI പ്രവർത്തകർ

ഈരാറ്റുപേട്ട: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി  പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ 12 മേഖല കമ്മിറ്റികൾ ചേർന്ന് 5,14,261 രൂപ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി DYFI കോട്ടയം ജില്ലാ സെക്രട്ടറി ബി. സുരേഷ് കുമാറിന് കൈമാറി.

ആക്രി പെറുക്കിയും, പായസം , ബിരിയാണി ചലഞ്ചുകൾ നടത്തിയും, ചുമട് ചുമന്നും ആണ് ഇത്രയും തുക ഇവർ സമാഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *