കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( ജൂലൈ 17) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോട്ടയം: ഉപയോഗിച്ച പാചക എണ്ണ ശേഖരിച്ച് ബയോ ഡീസൽ പോലുള്ളവ ഉദ്പാദിപ്പിക്കാനുള്ള റൂകോ(റീപർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ)പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരത്തിലെ ഒരു ഫ്ളാറ്റ് സമുച്ചയം തെരഞ്ഞെടുത്ത് ഉപയോഗിച്ച പാചക എണ്ണ ശേഖരിക്കും. റൂകോ പദ്ധതി വ്യാപിപ്പിക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എൽ.എ.സി. യോഗം തീരുമാനിച്ചു. പലയിടങ്ങളിലും ബേക്കറികളിൽനിന്നും ഹോട്ടലുകളിൽ നിന്നും ഇത്തരത്തിൽ പാചക എണ്ണ ശേഖരിച്ചുവരുന്നുണ്ട്. ഉപയോഗിച്ച എണ്ണയിൽ വീണ്ടും പാചകം ചെയ്യുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത സ്കൂളുകളിലെ Read More…
കോട്ടയം: മഹാത്മാ ഗാന്ധിയുടെ വിശ്വപ്രസിദ്ധമായ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന ഗ്രന്ഥത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം പുസ്തക പാരായണം സംഘടിപ്പിക്കുന്നു. 2025 നവംബർ 25 മുതൽ 29 വരെ (ചൊവ്വ മുതൽ ശനി വരെ) രാവിലെ 10 മുതൽ 12 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയുടെ മുൻ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയി ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത Read More…
കോട്ടയം : റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം 12ന് തുറക്കും. രാവിലെ 11നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. രണ്ടാം കവാടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നു ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. കഴിഞ്ഞയാഴ്ച ഫ്രാൻസിസ് ജോർജ് വിളിച്ച റെയിൽവേ ഉന്നതതല യോഗത്തിൽ ശബരിമല സീസണു മുൻപായി കവാടം തുറക്കാൻ തീരുമാനിച്ചിരുന്നു. സ്റ്റേഷൻ ആരംഭിച്ച് 68 വർഷത്തിനു ശേഷമാണ് പുതിയ പ്രവേശന കവാടം കോട്ടയം സ്റ്റേഷനിൽ സജ്ജമാകുന്നത്. 2018ലാണ് നാഗമ്പടത്ത് ഗുഡ്സ് ഷെഡ് ഭാഗത്ത് പ്രവേശനകവാടം Read More…