ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പിൽ തുടർച്ചയായി ഏഴാമതും വിജയിച്ച് കോൺഗ്രസ്സിന്റെ ജനകീയ മുഖം പ്രേംജി ആർ.1978 ൽ പാലാ സെൻറ് തോമസ് കോളേജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി ആയിരിക്കേ യൂണിവേഴ്സിറ്റി യൂണിയൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആരംഭിച്ച രാഷ്ട്രീയ പ്രവർത്തനം 47 വർഷത്തിനിപ്പുറവും തുടരുന്നു.
1988 മുതൽ 6 പ്രാവശ്യം തലപ്പുലം ഗ്രാമപഞ്ചായത്ത് , ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ അംഗമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്,ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെ അസോസിയേഷൻ ജില്ലാ സെക്രട്ടറി,കേരളാ റൂറൽ എംപ്ലോയ്മെൻറ് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് മെംബർ, മേലമ്പാറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ്, മീനച്ചിൽ കാർഷിക ഗ്രാമവികസനബാങ്ക് ഡയറക്ടർ ബോർഡ് മെംബർ എന്നിങ്ങനെ പഞ്ചായത്ത്, സഹകരണ മേഖലകളിൽ അര നൂറ്റാണ്ടിനടുത്ത് പ്രവർത്തിച്ചതിൻറെ അനുഭവസമ്പത്ത് പ്രേജിക്ക് കരുത്താണ്.
തലപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിരിക്കേ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനുള്ള രാജീവ് ഗാന്ധി പുരസ്കാരം ലഭിച്ചു. എഴാം തവണ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് തലപ്പലം ഡിവിഷനിൽ നിന്നും വിജയിച്ചത് ജന്മനസ്സുകൾക്കിടയിൽ അദ്ദേഹത്തിനുള്ള അംഗീകാരത്തിന്റെ തെളിവാണ്.
മീനച്ചിൽ താലൂക്കിലെ കോൺഗ്രസ്സിന്റെ ജനകീയ മുഖമായ പ്രേംജി പരിചയ സമ്പന്നതയും ലാളിത്യമുള്ള പെരുമാറ്റവും കൊണ്ട് സാധാരണക്കാർക്കിടയിൽ ഏറെ പ്രിയപ്പെട്ട നേതാവാണ്.





