general

ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം : പ്രസാദ് കുരുവിള

അഹങ്കാരവും ധിക്കാരവും ലഹരികൊണ്ടും ദുര്‍മാതൃകയായ ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കര്‍ക്കശ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.

ഇദ്ദേഹത്തെ ഫിലം ഫീല്‍ഡില്‍ നിന്നും പുറത്താക്കാന്‍ സിനിമാ സംഘടനകള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഇയാളുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ പൊതുസമൂഹം തയ്യാറാകണം. ഷൈന്‍ ടോം ചാക്കോ മാരക ലഹരിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ശ്രമിക്കുകയാണ്. ഫിലിം ഫീല്‍ഡ് സമ്പൂര്‍ണ്ണമായും ലഹരിശുദ്ധീകരണം നടത്തണം.

Leave a Reply

Your email address will not be published. Required fields are marked *