പൂഞ്ഞാർ: ബാലസംഘം സ്ഥാപക പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ ഇ കെ നായനാരുടെ സ്മരണ ദിനത്തിൽ ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുന്നോന്നി സാംസ്കാരിക നിലയത്തിൽ ഹാപ്പിനെസ് ഫെസ്റ്റിവെൽ നടത്തി. ഫെസ്റ്റവെൽ ബാലസംഘം ജില്ലാ കമ്മറ്റി പ്രസിഡൻ്റ് വൈഷ്ണവി രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് 2, എൻ.എം.എം.എസ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ബാലസംഘം ഏരിയ പ്രസിഡൻ്റ് സുമിനാമോൾ ഹുസൈൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ബാലസംഘം ഏരിയ സെക്രട്ടറി Read More…
പൂഞ്ഞാർ : സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവൻ അംഗൻവാടികൾക്കും സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുന്നതിന് 10 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാകുമ്പോൾ മുഴുവൻ അംഗൻവാടികൾക്കും സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലമായി പൂഞ്ഞാർ മാറും. മുണ്ടക്കയം- കൂട്ടിക്കൽ- Read More…
പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ‘ സേ നോ ടു ഡ്രഗ്സ്, സേ ഹായ് ടു ലൈഫ് ‘ ക്യാംപെയ്ന് തുടക്കമായി. ബോധവത്ക്കരണ സെമിനാറുകൾ, റാലികൾ, വിവിധ മത്സരങ്ങൾ, പോസ്റ്റർ പ്രദർശനം, വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, വീഡിയോ പ്രദർശനം, ഹ്രസ്വചിത്ര നിർമ്മാണം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾ. സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, ലഹരിയോട് ‘നോ’ പറയുന്നതിൻ്റെയും അങ്ങനെ ലഭിക്കുന്ന Read More…