പൂഞ്ഞാർ: മീനച്ചിൽ നദീസംരക്ഷണസമതിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ പരിസ്ഥിതി സംരക്ഷണം , പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയവ ലക്ഷ്യമിട്ട് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ഉദ്ഘാടനം നടന്നു. പ്രമുഖ പ്രകൃതി സംരക്ഷണ പ്രവർത്തകരായ ശ്രീ. എബി എമ്മാനുവേൽ പൂണ്ടിക്കുളം , ശ്രീ. ഡൊമിനിക് ജോസഫ് , ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്ഥാപിച്ച് Read More…
പൂഞ്ഞാർ: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 21 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി അനുവദിച്ച 9 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് വിഹിതമായി അനുവദിച്ച 4 ലക്ഷം രൂപയും ഉൾപ്പെടെ 33 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ 2,3 വാർഡുകളിൽ നടപ്പിലാക്കിയ പാറമട കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ Read More…
പൂഞ്ഞാർ: എസ്.എൻ.ഡി.പിയോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 2-ാം മത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 21 ന് ചൊവ്വാഴ്ച (മേടം 8 മകയിരം) ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രചടങ്ങുകൾ നടക്കും. രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാവിലെ 8 മുതൽ കലശപൂജയും കലശാഭിഷേകവും മഹാഗുരുപൂജയും ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. ശ്രീനാരായണ ഗുരുദേവൻ വേൽപ്രതിഷ്ഠ നടത്തി നാമകരണം Read More…