പൂഞ്ഞാർ: സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി നിയോജകമണ്ഡലത്തിലെ 10 തദ്ദേശസ്ഥാപനങ്ങളിലായി 258 അംഗൻവാടികളിൽ പഠിക്കുന്ന 1804 കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തു. 18, 19 തീയതികളിലായി ഓരോ പഞ്ചായത്തിലും നേരിട്ട് എത്തി അതാത് പഞ്ചായത്തുകളിലെ അംഗൻവാടി പ്രവർത്തകർക്ക് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കുടകൾ കൈമാറുകയാണ് ചെയ്തത്.
പൂഞ്ഞാർ: ശ്രീനാരായണ ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ട കുന്നോന്നി കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മയുടെ 99-ാം മത് ജന്മദിനം നാടിന് ഉത്സവമായിമാറി. ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ടവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏക വ്യക്തിയാണ് സുശീലാമ്മ. 1927-ൽ ജൂൺ 6-ാം തീയതി ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ നിന്നും മുൻ നിശ്ചയിച്ച പ്രകാരം ക്ഷേത്ര പ്രതിഷ്ഠക്കായി ഇടപ്പാടിയിൽ എത്തി. സുശീലാമ്മയുടെ വല്യഛനും എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ (അന്നത്തേ 9-ാം നമ്പർ) ശാഖാ പ്രഥമ പ്രസിഡൻ്റുമായ വേലംപറമ്പിൽ ഇട്ടുണ്ടാൻ നേതൃത്വത്തിൽ പൂഞ്ഞാറിൽ നിന്നും സംഘം Read More…
പൂഞ്ഞാർ: ഇരുപത്തിഅഞ്ചാമത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ലോക്കൽ സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ: വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എസ് സജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാവ് എം ജി ശേഖരൻ, സഖാവ് പി എസ് സുനിൽ , സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി സഖാവ് ഇ കെ മുജീബ്, എ ഐ യു വൈ എഫ് കോട്ടയം Read More…