poonjar

കോൺഗ്രസ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റി ഉപവാസ സത്യാഗ്രഹ സമരം നടത്തി

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ സ്ഥാപിച്ച ഗാന്ധിജിയുടെ ശിലാഫലകത്തിൽ സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം വരെ അനുഭവിച്ച സി. ജോൺ തോട്ടക്കര സിറിയക്ക്, ആരംപുളിയ്കൽ വർക്കി തടവനാൽ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്താതെ സ്വാതന്ത്യസമര സേനാനികളെ അപമാനിച്ച പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നടപടിയെക്കതിരെയും പഞ്ചായത്തിൻ്റെ വികസനമുരടിപ്പ് കെടുകാര്യസ്ഥത കാര്യക്ഷമമില്ലായ്മ എന്നിവയ്‌ക്കെതിരെയും കോൺഗ്രസ് പൂത്താർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉപവാസ സത്യാഗഹസമരം നടത്തി.

ഉപവാസ സത്യാഗ്രഹ സമരസമാപനം DCC പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ഉപവാസ സമരം കെ. പി. സി സി എക്സിക്യൂട്ടീവ് കമ്മറ്റി മെംബർ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് റോജി തോമസ് മുതിരേന്തിയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ജോമോൻ ഐക്കര അഡ്വ സതീഷ് കുമാർ ജോർജ് ജേക്കബ് പ്രകാശ് പുളിക്കൻ ചാക്കോ തോമസ് പി എച്ച് നൗഷാദ് വർക്കിച്ചൻ വയം പോത്തനാൽ ജോർജ് സെബാസ്റ്റ്യൻ ടോമി മാടപ്പള്ളിൽ എം.സി വർക്കി പൂഞ്ഞാർ മാത്യു രാജമ്മ ഗോപിനാഥ് പി. ജി ജനാർദനൻ സി.കെ കുട്ടപ്പൻ മേരി തോമസ് റോയി തുരുത്തിയിൽ എബിച്ചൻ കിഴക്കേത്തോട്ടം ജിജോ കാരയ്കാട്ട് കെ.എസ് രാജു അപ്പച്ചൻ മൂശാരിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

പരിപാടികൾക്ക് സണ്ണി കല്ലാറ്റ് ജോളി ച്ചൻ വലിയപറമ്പിൽ സജി കൊട്ടാരം വിജയകുമാരൻ നായർ ജോജോ വാളി പ്ളാക്കൽ ജയിംസ് മോൻ പള്ളിയാംതടം മധു പുതക്കുഴി ജോയി കല്ലാറ്റ് സുഭാഷ് പുതുപുരയ്കൽ ബേബി കുന്നിൻപുരയിടം മേരി തോമസ് ഷൈനി ബേബി ആശാ വയലിൽ മാത്യു തുരുത്തേൽ വിനോദ് പുലിയള്ളു പുറത്ത് ജോർജ് കുന്നേൽ സന്തോഷ് മംഗലത്തിൽ തമ്പിച്ചൻ വാണിയപ്പുര സാനു മേലപ്പാട്ട് തമ്പിച്ചൻ വാണിയപ്പുര പ്രശാന്ത് മങ്കുഴിക്കുന്ന് ഷാജു ചേലായ്കാപ്പള്ളിൽ സന്തോഷ് മംഗലത്തിൽ ഷിബു ആയലിക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *