പാലാ: കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി പരുക്കേറ്റ കടയുടമ വഞ്ചിമല സ്വദേശി നസീമയെ ( 65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 9.30 യോടെ പാലാ – പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ ആയിരുന്നു അപകടം.
മുണ്ടക്കയം ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലൂർക്കാവ് സ്വദേശി മൂലയിൽ അജിത്ത് (23) ആണ് മരിച്ചത്. പാലൂർക്കാവ് നെല്ലിയാനിയിൽ ഷൈനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം ടൗണിൽ ഹോസ്പിറ്റൽ ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് ഒമ്പതോടുകൂടിയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും വന്ന ജീപ്പും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
പനയ്ക്കപ്പാലം: ബസും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. ഗുരുതര പരുക്കേറ്റ കരൂർ സ്വദേശി വിപിൻ (37) മേലമ്പാറ സ്വദേശി ശ്രീകാന്ത് ആർ നായർ (37) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 4.30 യോടെ പാലാ – ഈരാറ്റുപേട്ട റൂട്ടിൽ പനയ്ക്കപ്പാലത്ത് ആയിരുന്നു അപകടം.
കാറും പിക് അപ് വാനും കൂട്ടിയിടിച്ച് പരുക്കേറ്റ കൊഴുവനാൽ സ്വദേശി ടോം ജോർജിനെ (44) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ- പൊൻകുന്നം റോഡിൽ ഇളങ്ങുളം നാലാം മൈൽ ഭാഗത്ത് ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം.