ദില്ലിയിൽ ബിജെപി ആസ്ഥനത്തെത്തി പിസി ജോർജ് അംഗത്വം സ്വീകരിച്ചു. പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ ഒപ്പമുണ്ടായിരുന്നു.
നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേസിലെ പ്രതി വിനീഷ് പൊലീസ് പിടിയിലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണ് – അദ്ദേഹം പറഞ്ഞു. ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നില്‍ക്കേണ്ടത്. കുട്ടിക്ക് ഷോക്കേറ്റ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. Read More…
സംസ്ഥാനത്ത് പാൽ ഉൽപാദനം നടത്തുന്നതിന്ചിലവിന് ആനുപാതികമായ പാൽ വില ലഭിക്കണമെന്ന് ആവശ്യപ്പട്ട് തിരുവന്തപുരം മിൽമ ഫെഡറേഷൻ ഓഫീസിനു മുമ്പിൽ കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റിസ് അസോസിയേഷൻ സ്റ്റേറ്റ്, ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാൽ കമഴ്ത്തൽ സമരവും കരിദിനവും ആചരിക്കുന്നു. പാൽവിലാ ലിറ്ററിന് 70 രൂപയാക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് 48 രൂപ ചിലവ് വരുമെന്ന് സർക്കാർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടും പാൽ വില വർദ്ധിപ്പിക്കാതെ ക്ഷീരകർഷകരെ അവഗണിക്കുന്ന സർക്കാർ നയത്തിലും മിൽമ Read More…
റബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെട്ട് കേരളം. റബ്ബറിന്റെ താങ്ങുവില പത്ത് രൂപ ഉയര്‍ത്തി. താങ്ങുവില 170ല്‍ നിന്ന് 180 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് ആകെ 1698.30 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. റബര്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായ താങ്ങുവില ഉയര്‍ത്തല്‍ ഈ ബജറ്റിലും ഉണ്ടാകുമെന്ന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ടിരുന്നു.