സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് മൂന്ന് രൂപയുടെ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 24 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 9002 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. 72,016 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില.
അടുത്ത മാസവും സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക. ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഇതാണ് അടുത്ത മാസം പിരിക്കുന്നത്. മാർച്ച് മാസം യൂണിറ്റിന് 8 പൈസ സർചാർജ് പിരിച്ചിരുന്നു.
പാലക്കാട്ട് സ്വകാര്യ കമ്പനിക്ക് ബ്രൂവറി – ഡിസ്റ്റിലറി അനുമതി നല്കിയ സര്‍ക്കാരിന്റെ വിനാശകരമായ തീരുമാനം പിന്‍വലിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെയും, കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സമരജ്വാല’ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറില്‍ നിര്‍വ്വഹിക്കുകയായിരുന്നു ബിഷപ്പ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയോട് അല്പമെങ്കിലും കൂറ് പുലര്‍ത്തുന്നുവെങ്കില്‍ അതിനെ അട്ടിമറിക്കരുത്. നിങ്ങള്‍ അന്ന് പറഞ്ഞത് മദ്യം കേരളത്തില്‍ ഗുരുതരമായ Read More…