പാലാ : മുണ്ടുപാലത്ത് വാഹന യാത്രകർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീക്ഷണിയായി നിന്നിരുന്ന ഇഞ്ചകാട് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി.
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോയും സന്നിഹിതയായിരുന്നു.
പാലാ : സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം 2025 പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് പരിപാടി മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ലീന സണ്ണി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിസ്സികുട്ടി മാത്യു,വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷൻ സാവിയോ കാവുകട്ട്, മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് ചുമതല വഹിക്കുന്ന HS ആഷ്ലി, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ സന്നിഹിതരായിരുന്നു.
പാലാ: തിരുസഭയുടെ കാവൽക്കാരനായി സഭ വണങ്ങുന്ന വിശുദ്ധ യൗസേപ്പിൽ വിളങ്ങിയിരുന്ന നീതിബോധവും വിശുദ്ധിയും നമ്മുടെ കുടുംബത്തിലും പ്രാവർത്തികമാക്കണം. മൗനമാണ് യൗസേപ്പിൻ്റെ മുഖമുദ്ര. രക്ഷാകര പദ്ധതിയുടെ അകക്കാമ്പും മൗനം തന്നെയാണ്. മനുഷ്യരോടുള്ള അകൽചയല്ല യൗസേപ്പിൻ്റെ മൗനം, മറിച്ച് അത്യുന്നതനോടുള്ള സംഭാഷണമാണ് യൗസേപ്പിൻ്റെ മൗനമെന്നും വി.യൗസേപ്പിനോടുള്ള ഭക്തിയാണ് സുവിശേഷങ്ങളുടെയും ആശ്രമപ്രസ്ഥാനങ്ങളുടെയും മൗനപ്രാർത്ഥനകളുടെയെല്ലാംഅടിത്തറയെന്നും പാലാ രൂപത ബൈബിൾ കൺവെൻഷൻ നാലാം ദിനം വിശുദ്ധ കുര്ബാന മധ്യേ പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ദൈവത്തിൻ്റെ വചനം പഠിക്കാനുള്ള രണ്ടു വഴികളാണ് Read More…
പാലാ: 14-07-2024 ഞായറാഴ്ച 3 pm ന് വ്യാപാര ഭവനിൽ വച്ച് സംസ്ഥാന, മേഖല ഭാരവാഹികളെ അനുമോദിക്കുന്നതും, സർക്കിൾ ഇൻസ്പെക്ടർ ജോബിൻ ആന്റണി സൈബർ സുരക്ഷ തട്ടിപ്പുകളെ കുറിച്ച് ഒരു ക്ലാസ്സും നടത്തപ്പെടുന്നു. പാലാ മുനിസിപ്പാലിററ്റിയിൽ ഉൾപ്പെടുന്ന റെസിഡന്റ്സ് അസോസിയേഷനുകളുടെ ഭാരവാഹികൾ എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു. സ്റ്റേഡിയം വ്യൂ റെസിഡന്റ്സ് വെൽഫയർ അസോസിയേഷൻ പാലാ കോൺടാക്ട് നമ്പർ :98465 59065.