പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലേയ്ക് മൊബൈൽ സിസ്പൻസറിക്കായി വാഹനസൗകര്യം ലഭ്യമാക്കുവാൻ പത്ത് ലക്ഷം രൂപ യുടെ ഭരണാനുമതി ലഭ്യമാക്കിയതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു.
ഈ വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതിന് ജില്ലാ കളക്ടറുടെ ഭരണാനുമതി ഉത്തരവ് ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയതായി അദ്ദേഹം അറിയിച്ചു.
ഈ വർഷം രണ്ടാം തവണയാണ് ആശുപത്രിക്കായി തുക അനുവദിക്കുന്നത്.നേരത്തെ ക്യാൻസർ വിഭാഗത്തിൽ റേഡിയേഷൻ ബ്ലോക്കിനായി 2.45 കോടി രൂപയും അനുവദിച്ചിരുന്നു.

ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ സിസ്റ്റം ഏർപ്പെടുത്തുന്നതിനും ആംമ്പുലൻസിനും നേരത്തെ തുക ലഭ്യമാക്കിയിരുന്നു. കേന്ദ്ര ആറ്റോമിക് എനർജി വകുപ്പിൽ നിന്നും റേഡിയേഷൻ ഉപകരണത്തിനായി 5 കോടി രൂപയുടെ സഹായവും ലഭ്യമാക്കി.
ആധുനിക രോഗനിർണ്ണയ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഉപകരണങ്ങൾക്കായി ശ്രമങ്ങൾ നടന്നു വരുന്നതായും ജോസ്.കെ.മാണി എം.പി.പറഞ്ഞു.